കർണാടക നായർ സർവീസ് സൊസൈറ്റി (കെഎൻഎസ്എസ്) ദാസറഹള്ളി കരയോഗത്തിൻ്റെ സിൽവർ ജൂബിലി ആഘോഷം സ്വരരാഗ സംഗമം നാളെ ഷട്ടിഹള്ളിയിലുള്ള ഡി ആർ എൽ എസ് പാലസിൽ വച്ച് വിവിധ കലാപരിപാടികളോടുകൂടി ആഘോഷിക്കും.

സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖ വ്യക്തികൾ ഈ ആഘോഷത്തിൽ പങ്കെടുക്കും. ദാസറഹള്ളി എംഎൽഎ എസ്.മുനിരാജു, കെഎൻഎസ്എസ് ചെയർമാൻ മനോഹരക്കുറുപ്പ് എന്നിവർ പങ്കെടുക്കും.

ഫ്ലവേഴ്സ് ഫെയീം രാജേഷ് നയിക്കുന്ന കോമഡി ഷോ, ദുർഗാ വിശ്വനാഥ്, ബൽറാം, ദിശ പ്രകാശ്, ശ്രീഹരി, അനഘ എന്നിവർ നയിക്കുന്ന ഗാനമേള, വൈഷ്ണവി നാട്യശാല അവതരിപ്പിക്കുന്ന നൃത്ത നാടകം എന്നിവ സിൽവർ ജൂബിലി ആഘോഷത്തിന് മാറ്റുകൂട്ടും. കരയോഗം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ കുടുംബാംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് വിതരണവും ഉണ്ടാകും. 43 കരയോഗങ്ങൾ പങ്കെടുക്കുന്ന മെഗാ പൂക്കള മത്സരം ഈ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് നടക്കും. ഓണസദ്യയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, അനിൽ (പ്രസിഡണ്ട്) 9886311810, സിഎൻ വേണുഗോപാൽ (സെക്രട്ടറി) 8590608751.

Related Posts