തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. അവധി ഒഴിവാക്കി, തുറന്നു പ്രവര്‍ത്തിക്കണമെന്ന് നഗരസഭാ ഓഫീസുകളോടും ഗ്രാമപഞ്ചായത്തുകളോടും തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പേരു ചേര്‍ക്കാൻ അപേക്ഷ നൽകിയവരുടെ ഹിയറിങ്ങിനും മറ്റു ജോലികള്‍ക്കുമായാണ് അവധി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം.

ജൂലൈ 23ന് പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയിൽ പുതുതായി പേരു ചേര്‍ക്കാൻ 29.81 ലക്ഷത്തിലധികം അപേക്ഷകളാണ് സമര്‍പ്പിച്ചത്. പേര് ഒഴിവാക്കൽ, സ്ഥാനമാറ്റം, തിരുത്തൽ അടക്കം 35.98 ലക്ഷം അപേക്ഷകളാണ് ആകെ സമര്‍പ്പിച്ചത്.

Related Posts