നേതാജിയെ അവഹേളിക്കുന്ന പരാമർശം; വിശദീകരണം തേടും
എസ്.സി.ഇ.ആർ.ടി അദ്ധ്യാപകർക്ക് നൽകുന്ന കൈപ്പുസ്തകത്തിൻ്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ അവഹേളിക്കുന്ന പരാമർശം. ബ്രിട്ടനെ ഭയന്ന് നേതാജി ജർമ്മനിയിലേക്ക് ഒളിച്ചോടി എന്ന ഗുരുതര തെറ്റാണ് അച്ചടിച്ചുവന്നത്. അദ്ധ്യാപകരും വിവിധ സംഘടനകളും പ്രതിഷേധവുമായി ഇതോടെ രംഗത്തെത്തി. സംഭവം വിവാദമായതോടെ അധികൃതർ ഇടപെട്ട് തിരുത്തുകയും. പിഴവ് വരുത്തിയവരോട് വിശദീകരണം തേടാനും തീരുമാനിക്കുകയും ചെയ്തു. ‘കോൺഗ്രസ് പ്രസിഡണ്ടാറായിരുന്ന നേതാജി പിന്നീട് സ്ഥാനം രാജിവച്ച് ഫോർവേഡ് ബ്ലോക്ക് എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തെ
‘ഞാൻ ആരുടെയും മൗത്ത് പീസല്ല, എൻ്റേതായ സ്‌ട്രോങ് വ്യക്തിത്വം എനിക്കുണ്ട്’; നിലപാട് വ്യക്തമാക്കി ശ്വേതാ മേനോൻ
നടിയെ ആക്രമിച്ച കേസിൽ ഉടൻ സത്യം പുറത്ത് വരണമെന്ന് താരസംഘടന പ്രസിഡന്‍റ് ശ്വേതാ മേനോൻ. ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്നും അവരും സംഘടനയിലേക്ക് തിരികെ വരണമെന്നും ശ്വേതാ മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താൻ ആരുടെയും മൗത്ത് പീസല്ലെന്നും തനിയ്ക്ക് തന്‍റേതായ സ്‌ട്രോങ് വ്യക്തിത്വമുണ്ടെന്നും ശ്വേത വ്യക്തമാക്കി. പോസിറ്റീവായ മാറ്റമാണ് താരസംഘടനയിൽ ഉണ്ടായകതെന്നും വ്യക്തികൾ മാത്രമല്ല സിസ്റ്റം കൂടി മാറണമെന്നും ഡബ്ല്യുസിസി അംഗം ദീദീ ദാമോദരൻ പ്രതികരിച്ചു. താരസംഘടനയിൽ മാറ്റം എവിടെ, പ്രവർത്തനങ്ങൾ
നിലമ്പൂരിൽ നവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
നിലമ്പൂരിൽ നവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ മണലോടിയിലാണ് നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. അമൃതയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസെത്തി തുടര്‍നടപടികളാരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍
തെളിവില്ല; എഡിജിപി എം ആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് പുറത്ത്
എഡിജിപി എം ആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരോപണങ്ങൾക്ക് തെളിവില്ലെന്നായിരുന്നു വിജിലൻസിന്‍റെ കണ്ടെത്തൽ. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ കാരണമാണ് അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നത്. വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ പുറത്തുവിടാതിരിക്കുകയായിരുന്നു. അജിത് കുമാറിനെതിരെ 5 ആരോപണങ്ങൾക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഷാജൻ സ്‌കറിയയുമായി ബന്ധപ്പെട്ട കേസ് ഒഴിവാക്കിയത്, കവടിയാറിലെ ആഡംബര വീടിൻ്റെ നിർമ്മാണം, മലപ്പുറം ക്യാമ്പ് ഓഫീസിലെ
അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്ന് വീണു; കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി
കോഴിക്കോട് അങ്കണവാടിയുടെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി അടർന്ന് വീണു. 11 കുട്ടികൾ പഠിക്കുന്ന കെട്ടിടത്തിന്‍റെ കോൺക്രീറ്റ് പാളിയാണ് അടർന്നു വീണത്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ പുതിയപാലം ചുള്ളിയിൽ അങ്കണവാടിയിൽ ആണ് സംഭവം. കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ടീച്ചർ എത്തിയപ്പോഴാണ് കോൺക്രീറ്റ് തകർന്നു വീണത് കണ്ടത്. കോർപ്പറേഷനിൽ കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നതായി അങ്കണവാടി അധികൃതരും കുട്ടികളുടെ രക്ഷിതാക്കളും പറഞ്ഞു.
സംസ്ഥാനത്ത് മഴ കനക്കുന്നു, ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്ന് സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. 5 ജില്ലകളിൽ മഴ ശക്തമാകുന്നത് കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകൾക്കാണ് ഓറഞ്ച് അലർട്ടുളത്. അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. യെല്ലോ അലർട്ട് മറ്റ് എല്ലാ ജില്ലകളിലും
നവീന്‍ബാബുവിന്‍റെ മരണം: തുടരന്വേഷണത്തെ എതിർത്ത് പി.പി. ദിവ്യ
കണ്ണൂർ എ ഡി എം നവീന്‍ബാബുവിന്‍റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിര്‍ത്ത് പി.പി. ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു പി.പി. ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. കേസ് പരിഗണിക്കുന്നത് 23 ലേക്ക് മാറ്റി. പി.പി. ദിവ്യയുടെ നിരപരാധിത്വം വെളിവാകുന്നുവെന്ന ഭയപ്പാടിലാണ് അന്വേഷണത്തില്‍ ഇങ്ങനെയൊരു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് പി.പി. ദിവ്യയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് അനുകൂലമായ സാക്ഷിമൊഴികള്‍ ഒഴിവാക്കിക്കിട്ടാനുള്ള ശ്രമമാണെന്നും ഇത് നിയമപരമായി നിലനില്‍ക്കാത്ത
ബാംഗളൂർ നഗരത്തിൽ വീണ്ടും തീപിടിത്തം; രണ്ട് രാജസ്ഥാൻ സ്വദേശികൾ മരിച്ചു
ബാംഗളൂർ നഗരത്തിൽ വീണ്ടും തീപിടിത്തം. 2 രാജസ്ഥാൻ സ്വദേശികൾ ഇന്ന് പുലർച്ചെ 3 മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചു. മദൻകുമാർ, ഭാര്യ സംഗീത എന്നിവരാണ് മരിച്ചത്. നഗരത്പേട്ടയിലായിരുന്നു സംഭവം. 2 കുട്ടികൾക്ക് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. തീപിടിത്തമുണ്ടായ കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ താമസിച്ചിരുന്നവരാണ് മരിച്ചത്. ചവിട്ടിയും കാർപ്പറ്റും നിർമ്മിക്കുന്ന കടയായിരുന്നു ഇവർ താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്നത്. ബംഗളൂരു നഗരത്തിൽ ഇന്നലെയും ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മരണം സംഭവിച്ചിരുന്നു.
പാക്കിസ്ഥാനിൽ മിന്നൽ പ്രളയം; 243 പേർ മരിച്ചു
പാക്കിസ്ഥാനിൽ മിന്നൽ പ്രളയത്തിൽ 243 പേർ മരിച്ചു. നിരവധി പേരെ കാണാതായി. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് വടക്ക് – പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബുണർ ജില്ലയെയാണ്. ബുണർ ജില്ലയിൽ മാത്രം 157 പേർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണെങ്കിലും പ്രതികൂല കാലാവസ്‌ഥ വെല്ലുവിളി ഉയർത്തുന്നു. ചെളിയിലും മണ്ണിലും പുതഞ്ഞു കിടക്കുന്ന പ്രദേശത്തേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ലെന്നും രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നും ദുരന്ത നിവാരണ സേന അറിയിച്ചു. നിരവധി വീടുകൾ മിന്നൽ
തദ്ദേശ തിരഞ്ഞെടുപ്പ്: അമിത് ഷാ കേരളത്തിലെത്തും
കേന്ദ്രമന്ത്രി അമിത് ഷാ എല്ലാ മാസവും കേരളത്തിലെത്തും. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനപുരോഗതി നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പു പ്രവർത്തനത്തിന്‍റെ അവസാന ഘട്ടം വരെ കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ടു വിലയിരുത്തും. ഈ മാസം 22 ന് കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ പുതിയ വോട്ടർമാരെ ചേർത്തതിന്‍റെ പുരോഗതി അദ്ദേഹം ജില്ലാ പ്രസിഡൻ്റുമാരുമായി ചർച്ച ചെയ്യും. കുറഞ്ഞത് 25 ശതമാനം വോട്ട് എല്ലാ വാർഡുകളിലും ഉറപ്പാക്കിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ