ബാംഗളൂർ നഗരത്തിൽ വീണ്ടും തീപിടിത്തം. 2 രാജസ്ഥാൻ സ്വദേശികൾ ഇന്ന് പുലർച്ചെ 3 മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചു. മദൻകുമാർ, ഭാര്യ സംഗീത എന്നിവരാണ് മരിച്ചത്. നഗരത്പേട്ടയിലായിരുന്നു സംഭവം. 2 കുട്ടികൾക്ക് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. തീപിടിത്തമുണ്ടായ കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ താമസിച്ചിരുന്നവരാണ് മരിച്ചത്.

ചവിട്ടിയും കാർപ്പറ്റും നിർമ്മിക്കുന്ന കടയായിരുന്നു ഇവർ താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്നത്. ബംഗളൂരു നഗരത്തിൽ ഇന്നലെയും ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മരണം സംഭവിച്ചിരുന്നു. സെൻട്രൽ ബംഗളൂരുവിലെ വിൽസൺ ഗാർഡനിലാണ് അപകടം സംഭവിച്ചത്. മുബാരക് എന്ന പത്തുവയസുകാരനാണ് മരിച്ചത്. 9 പേർക്ക് പരിക്കേൽക്കുകയും 6 വീടുകൾ തകരുകയും ചെയ്തിരുന്നു.

Related Posts