ലവ്ജിഹാദ് ആരോപണം; കർണാടകയിൽ വിവാഹിതയായ സ്ത്രീ മലയാളി യുവാവിനൊപ്പം ഇറങ്ങിപ്പോയതിൽ സംഘർഷം
കർണാടകയിലെ ചിക്കമഗളൂരു ജില്ലയിൽ മുഡിഗരെയിലെ ബങ്കൽ പോലീസ് സ്റ്റേഷന് മുന്നിൽ ലവ്ജിഹാദ് ആരോപിച്ച് പ്രാദേശിക ഹിന്ദുസംഘടനാ നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ സംഘർഷം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽ നിന്നുള്ള ഇതര മതത്തിൽനിന്നുള്ള യുവാവിനൊപ്പം ബങ്കൽ സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ നിന്ന് വിവാഹിതയായ സ്ത്രീ വീടുവിട്ടിറിങ്ങിയിരുന്നു. തുടർന്ന് സ്ത്രീയുടെ ഭർത്താവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ കേരളത്തിൽ നിന്ന് കണ്ടെത്തി. സംഭവം അറിഞ്ഞ ഹിന്ദുസംഘടനാ നേതാക്കൾ സ്ത്രീയോടൊപ്പം പോയ ആൾക്കെതിരേ
ഏറ്റുമാനൂരിൽ ഷൈനിയും രണ്ട് പെൺമക്കളും ജീവനൊടുക്കിയ സംഭവം; ഇന്ന് കുറ്റപത്രം സമർപ്പിക്കും
ഏറ്റുമാനൂരിൽ ഷൈനിയും രണ്ട് പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് നോബിക്കെതിരെ ഇന്ന് പോലീസ് കുറ്റപത്രം സമർപ്പിക്കും. നോബിയുടെ ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങൾ മൂലമാണ് ഷൈനിയും മക്കളും മരണത്തിലേക്ക് നയിക്കപ്പെട്ടതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. നോബിയുടെ പീഡനങ്ങളെക്കുറിച്ച് ഷൈനിയുടെ ആത്മഹത്യാക്കുറിപ്പിൽ വിശദമായി പറയുന്നുണ്ടെന്നാണ് സൂചന. നോബിയുടെ ഉപദ്രവങ്ങളെക്കുറിച്ച് ഷൈനി സുഹൃത്തുക്കൾക്ക് അയച്ച ഓഡിയോ സന്ദേശങ്ങളിലും വെളിപ്പെടുത്തിയിരുന്നു. പോലീസ് ഇവയെല്ലാം വിശദമായി പരിശോധിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ഷൈനി നോബിയുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന്
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ഇടുക്കിയിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇടുക്കി ഏലപ്പാറ ചെമ്മണ്ണിലാണ് സംഭവം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് തീപിടിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പീരുമേട് നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഓടിക്കൊണ്ടിക്കുമ്പോൾ വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനത്തിൽ ഉള്ളവർ പുറത്തിറങ്ങി ഓടി മാറുകയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചിരുന്നു. തലനാരിഴക്ക് ആണ് അപകടം ഒഴിവായത്.
‘മെയ്‌ഡ് ഇൻ ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പുകൾ വിപണിയിൽ ലഭ്യമാകും: പ്രധാനമന്ത്രി
മെയ്‌ഡ് ഇൻ ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പുകൾ ഈ വർഷം അവസാനത്തോടെ വിപണിയിൽ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 6 ചിപ്പ് പ്ലാൻ്റുകളാണ് വരാനിരിക്കുന്നത്. അവയിൽ 4 എണ്ണം ഉടൻ യാഥാർഥ്യമാകും. ഈ വർഷാവസാനത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ ലഭ്യമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയമായ സാങ്കേതികവിദ്യകൾ ഇന്ത്യ രൂപപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമൂഹികമാധ്യമങ്ങൾ ആയാലും സർഗാത്മകത ആയാലും സ്വന്തമായി പ്ലാറ്റ്ഫോം വികസിപ്പിക്കാൻ രാജ്യത്തെ യുവത മുന്നോട്ടു വരണമെന്ന് അഭ്യർഥിച്ച അദ്ദേഹം മറ്റുള്ളവരെ
കൊച്ചി വിമാനത്താവളത്തില്‍ ഇനി ക്യൂ നില്‍ക്കേണ്ട; മൂന്നാമത്തെ കിയോസ്‌കും തുറന്നു
ക്യൂ ഇല്ലാതെ യാത്ര ചെയ്യാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്നാമത്തെ കിയോസ്‌കും തുറന്നു. ബ്യൂറോ ഒഫ് ഇമ്മിഗ്രേഷൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൻ്റെ (എഫ്.ടി.ഐ ടി.ടി.പി) മൂന്നാമത്തെ രജിസ്റ്റേഷൻ ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് മേധാവി കൃഷ്ണരാജും ‘കിയോസ്‌ക്’ എയർപോർട്ട് ഡയറക്ടർ ജി. മനുവും ചേർന്ന് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ പ്രോഗ്രാമിൽ റജിസ്റ്റർ ചെയ്യാനും ഒപ്പം ബയോമെട്രിക് വിവരങ്ങൾ
സ്വന്തം പരാജയം മറച്ചുവയ്‌ക്കാനാണ് പാകിസ്ഥാൻ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയം
സ്വന്തം പരാജയം മറച്ചുവയ്‌ക്കാനാണ് പാകിസ്ഥാൻ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നടത്തുന്ന വിദ്വേഷപരവും യുദ്ധത്തിന് തയാറാണെന്ന് കാണിച്ചുള്ള പരാമർശങ്ങളും ആവർത്തിക്കുന്നത് തങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനപരമായ നീക്കങ്ങൾക്ക് തക്കതായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. അത് അടുത്തിടെ തെളിയിക്കപ്പെട്ടതാണ്. പാക് സൈനിക മേധാവി നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു. പാക് സൈനിക മേധാവി അസിം മുനീറിൻ്റെ ഭീഷണി
ഡോണൾഡ് ട്രംപും വ്ലാഡമിർ പുടിനും നടത്തിയ ചർച്ചകയിൽ ധാരണയിലെത്തിയില്ല
റഷ്യ-യുക്രെയ്ൻ യുദ്ധം തീർക്കാൻ യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡണ്ട് വ്ലാഡമിർ പുടിനും നടത്തിയ ചർച്ചകളിൽ വെടിനിർത്തൽ കരാർ സംബന്ധിച്ച് ധാരണയിലെത്തിയില്ല. ചർച്ചകളിൽ നല്ല പുരോഗതിയുണ്ടെന്നും കൂടുതൽ മുന്നോട്ട് പോകാനുള്ള സാധ്യതയുണ്ടെന്നും യു.എ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പറഞ്ഞു. യുക്രെയ്ൻ പ്രസിഡണ്ട് സെലൻസ്കിയുമായും നാറ്റോ അംഗങ്ങളുമായും ചർച്ച നടത്തിയതിന് ശേഷം മാത്രമേ അന്തിമ കരാറിൽ എത്താനാവു. ഇവർ കൂടി കരാറിന് സമ്മതിക്കണമെന്നും ട്രംപ് പറഞ്ഞു. പ്രാഥമികമായ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടാൽ
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തൃശ്ശൂര്‍ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. തൃശൂർ ജില്ലയിൽ
നാഗലാന്‍ഡ് ഗവര്‍ണര്‍ എല്‍. ഗണേശന്‍ അന്തരിച്ചു
നാഗലാന്‍ഡ് ഗവര്‍ണര്‍ എല്‍. ഗണേശന്‍ (80) അന്തരിച്ചു. ഒരാഴ്ചയായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് 6.23 നാണ് അന്ത്യം സംഭവിച്ചത്. ഓഗസ്റ്റ് 8 ന് ടി.നഗറിലെ വസതിയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരപരിക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നില്ല. 2023 ലാണ് നാഗലാന്‍ഡ് ഗവര്‍ണറായി നിയുക്തനായത്. അതിനുമുന്‍പ് മണിപ്പുര്‍ ഗവര്‍ണറായും പശ്ചിമബംഗാള്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിജെപിയുടെ തമിഴ്‌നാട്
സുകേഷ് ഷെട്ടി-രാജേഷ് ധ്രുവ ചിത്രം ‘പീറ്റർ’ ഫസ്റ്റ് ലുക്ക് പുറത്ത്
സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് നിർമ്മിക്കുന്ന ‘പീറ്റർ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രാജേഷ് ധ്രുവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്. രവിക്ഷ, ജാൻവി റായല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. മടിക്കേരിയിലും ചുറ്റുപാടുകളിലും 30 ദിവസങ്ങൾ കൊണ്ട് ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്.