കർണാടകയിലെ ചിക്കമഗളൂരു ജില്ലയിൽ മുഡിഗരെയിലെ ബങ്കൽ പോലീസ് സ്റ്റേഷന് മുന്നിൽ ലവ്ജിഹാദ് ആരോപിച്ച് പ്രാദേശിക ഹിന്ദുസംഘടനാ നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ സംഘർഷം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽ നിന്നുള്ള ഇതര മതത്തിൽനിന്നുള്ള യുവാവിനൊപ്പം ബങ്കൽ സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ നിന്ന് വിവാഹിതയായ സ്ത്രീ വീടുവിട്ടിറിങ്ങിയിരുന്നു. തുടർന്ന് സ്ത്രീയുടെ ഭർത്താവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ കേരളത്തിൽ നിന്ന് കണ്ടെത്തി.

സംഭവം അറിഞ്ഞ ഹിന്ദുസംഘടനാ നേതാക്കൾ സ്ത്രീയോടൊപ്പം പോയ ആൾക്കെതിരേ മുദ്രാവാക്യംവിളിച്ച് സ്റ്റേഷൻ വളപ്പിലേക്ക് കടക്കാൻ ശ്രമിച്ചു. ഗേറ്റ് പോലീസ് അടച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ ദേശീയപാത ഉപരോധിച്ചു. പിന്നീട് 2 ദിസവത്തിനുള്ളിൽ പരാതിക്കാരോട് സംസാരിച്ച് നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.

Related Posts