ആതുരസേവന രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയവരെ ആദരിക്കുന്ന ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡുകളുടെ വിതരണം ഇന്ന് രാവിലെ 9.30ന് വിധാൻസൗധയിലെ ബാങ്ക്വിറ്റ് ഹാളിൽ നടക്കും. കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര ചടങ്ങ് ഉദ്ഘാടനം ചെയ്യും.

പരിപാടിയിൽ മന്ത്രിമാരായ യു.ടി.ഖാദർ, ഡോ.ശരണ് പ്രകാശ് പാട്ടീൽ, എംഎൽഎമാരായ ദിനേശ് ഗുണ്ടുറാവു, റിസ്വാൻ അർഷദ് എന്നിവരും പങ്കെടുക്കും. കൂടാതെ, രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. ബി.സി.ഭഗവാനും ചടങ്ങിൽ സന്നിഹിതനാകും.

ആരോഗ്യ – നഴ്സിങ് മേഖലയിലെ മികച്ച സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ഫ്ലോറൻസ് നൈറ്റിങ്ഗേൽ അവാർഡുകൾ നൽകുന്നത്. ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അവാർഡ് കമ്മിറ്റി ചെയർമാൻ ഐവാൻ നിഗ്ലി അറിയിച്ചു.

Related Posts