മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ ടി. ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകും. നേരത്തെ വെള്ളിയാഴ്ച ഹാജരാകാൻ നൽകിയിരുന്ന നിർദേശം ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാറ്റിവയ്ക്കണമെന്ന് വീണ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് ഹാജരാകാൻ ഇഡി നിർദേശം നൽകുകയായിരുന്നു.
സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വീണയിൽ നിന്ന് വിശദീകരണം തേടാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം. കേസുമായി ബന്ധപ്പെട്ട രേഖകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഇഡി പരിശോധിക്കുമെന്നാണ് സൂചന.
ഇതിനിടെ, കേസിൽ സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും മകൻ ശരൺ എസ്. കർത്തയും കഴിഞ്ഞ ദിവസം ഇഡിയുടെ ചോദ്യംചെയ്യലിന് ഹാജരായിരുന്നു. കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് ഇഡി.