ബെംഗളൂരുവിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; 9 പേര്‍ക്ക് പരിക്ക്
ബെംഗളൂരുവിലെ വിൽസൺ ഗാർഡനിൽ വെള്ളിയാഴ്‌ച രാവിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം. പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറോളം വീടുകൾക്ക് സ്ഫോടനത്തിൽ നാശനഷ്ടമുണ്ടായി.രക്ഷാപ്രവർത്തനം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. അടുത്തടുത്ത് വീടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനമെങ്കിലും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. മൂന്നംഗകുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സ്ഫോടനം നടന്നത്. രാവിലെ
ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുത്തനെ ഉയർത്തി
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്‍റെ തോത് ഓഗസ്റ്റിൽ ഇന്ത്യ കുത്തനെ ഉയർത്തി. ഓഗസ്റ്റ് ആദ്യ പകുതിയിൽ ഇന്ത്യ പ്രതിദിനം ഏകദേശം 52 ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് റഷ്യ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്‌തത്. ഇതിൽ 38 ശതമാനത്തോളം റഷ്യയിൽ നിന്നായിരുന്നുവെന്ന് ഗ്ലോബൽ റിയൽ ടൈം ഡാറ്റ അനലിറ്റിക്‌സ് പ്രൊവൈഡറായ കെപ്ലർ പറയുന്നു. പ്രതിദിനം 16 ലക്ഷം ജൂലൈയിൽ ബാരലായിരുന്നു ഇന്ത്യൻ കമ്പനികൾ വാങ്ങിയിരുന്നത്. ഓഗസ്റ്റിൽ
ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമം
ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവുചെലവ് കണക്ക് എന്നിവയുടെ അവതരണം, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് തുടങ്ങിയവ നടന്നു. പ്രസിഡണ്ട് കെ. സന്തോഷ്‌കുമാറിൻ്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കൃഷ്ണദാസ്, സനില്‍കുമാര്‍, സന്തോഷ് ടി ജോണ്‍, കൃഷ്ണകുമാര്‍, സലീഷ്, ഉണ്ണികൃഷ്ണപിള്ള, വിഷ്ണുമംഗലം കുമാര്‍, സത്യന്‍ പുത്തൂര്‍, പ്രവീണ്‍, വിജേഷ് തുടങ്ങിയവര്‍സംസാരിച്ചു.
പനി ബാധിച്ച് 9 വയസുകാരി മരിച്ച സംഭവം: താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
പനി ബാധിച്ച് കോഴിക്കോട് താമരശ്ശേരിയിൽ 9 വയസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. മതിയായ ചികിത്സ ആശുപത്രിയിൽ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും വ്യാഴാഴ്ച രാവിലെ താമരശ്ശേരി ആശുപത്രിയിൽ കാണിച്ചുവെന്നും കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു. ഛർദിക്ക് മരുന്ന് നൽകിയെങ്കിലും പിന്നീട് കുട്ടിയുടെ ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു. കുട്ടിയുടെ അമ്മ ഇക്കാര്യം അറിയിച്ചപ്പോൾ ആരോഗ്യ പ്രവർത്തക കുട്ടിയുടെ അമ്മയോട് കയർത്തു. പിന്നീട് ഡോക്ടർ
ചരിത്രത്തിൽ ആദ്യമായി ‘അമ്മ’ തലപ്പത്ത് വനിതകൾ; ശ്വേതാ മേനോൻ പ്രസിഡന്‍റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി
‘അമ്മ’യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ വിജയിച്ചു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് ജയൻ ചേർത്തല ലീഡ് ചെയ്യുകയാണ്. ശ്വേതയും കുക്കുവും വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ ലീഡ് ചെയ്യുന്നുണ്ടായിരുന്നു. അൻസിബ ഹസൻ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗിന്നസ് പക്രുവാണ് അവസാനം വോട്ട് പെയ്തത്. ആകെയുള്ള 504 അംഗങ്ങളിൽ
ചേർത്തലയിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു
ചേർത്തല പുതിയകാവ് ശാസ്താങ്കൽ ക്ഷേത്രക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത്. വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മംഗലശേരി നികർത്തിൽ വിഷ്ണുവിന്‍റെയും സൗമ്യയുടെയും മകൻ അഭിജിത്ത് (13) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. കണ്ടമംഗലം എച്ച് എസ് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിജിത്ത്.
ശ്വേത മേനോന്‍ അടുത്ത സുഹൃത്ത്, ആരോപണം തെളിഞ്ഞാല്‍ ഞാന്‍ അഭിനയം നിര്‍ത്തും: ബാബുരാജ്
തനിക്കെതിരായ ആരോപണങ്ങളില്‍ ഏതെങ്കിലുമൊന്ന് തെളിഞ്ഞാല്‍ താന്‍ അഭിനയം നിര്‍ത്തി പോവുമെന്ന് നടന്‍ ബാബുരാജ്. അമ്മയുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ ബാബുരാജ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ‘എന്‍റെ അടുത്ത സുഹൃത്താണ് ശ്വേത. എന്നെക്കുറിച്ച് പറഞ്ഞാൽ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത്. പുതിയ ഭരണസമിതി എല്ലാം അന്വേഷിച്ച് കണ്ടെത്തട്ടെ. എപ്പോഴും അമ്മയ്ക്കൊപ്പം ഞാൻ ഉണ്ടാകും. അമ്മ തുടങ്ങിവച്ച നല്ല പ്രവർത്തികൾ ഇനിയും തുടരും, ബാബുരാജ് പറഞ്ഞു. പറയേണ്ട കാര്യങ്ങൾ
അമ്മ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്
അമ്മ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അവസാനിച്ചു. പുതിയ ഭരണസമിതിയെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് രാവിലെ 10ന് തുടങ്ങി ഉച്ചയോടെയാണ് അവസാനിച്ചത്. ഫലപ്രഖ്യാപനം വൈകുന്നേരം 4 ന് നടക്കും. 233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ഇതിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മോഹൻലാൽ, സുരേഷ് ഗോപി, ടൊവീനോ, ശ്വേത തുടങ്ങിയവരെല്ലാം രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി. ശ്വേത മേനോനും ദേവനുമാണ് അമ്മയുടെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കുക്കു പരമേശ്വരൻ,
കൊല്ലത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
കൊല്ലം ആയൂരില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. യാത്രക്കാരിയായ ആയൂര്‍ സ്വദേശി രതി, ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയൂര്‍ സ്വദേശി സുല്‍ഫിക്കര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. രതിയുടെ ഭര്‍ത്താവ് സുരേഷ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അപകടകാരണം ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേനയും നാട്ടുകാരും പോലീസും ചേര്‍ന്ന് ഓട്ടോ വെട്ടിപ്പൊളിച്ചാണ് സുരേഷിനെയും രതിയെയും പുറത്തെടുത്തത്. ഓട്ടോ ഡ്രൈവര്‍ സുല്‍ഫിക്കര്‍
കോഴിക്കോട്ടേക്കുള്ള എയർ ഏഷ്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്
ചെന്നൈ വിമാനത്താവളത്തിൽ എയർ ഏഷ്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ക്വാലാലംപൂരിൽ നിന്ന് കോഴിക്കോട്ടേക്ക് 147 യാത്രക്കാരുമായി പോവുകയായിരുന്ന എയർ ഏഷ്യ വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ഇന്നലെ രാത്രി 11.25 ന് ആയിരുന്നു സംഭവം. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്. ചെന്നൈ എയർ ട്രാഫിക് കൺട്രോളിനെ പൈലറ്റ് വിവരം അറിയിച്ചതിനു പിന്നാലെ വിമാനം ഉടൻ ലാൻഡ് ചെയ്യാൻ നിർദേശം നൽകുകയായിരുന്നു. ആംബുലൻസുകളും അഗ്നിരക്ഷാ സേനയും ഉൾപ്പെടെ