അമ്മ തിരഞ്ഞെടുപ്പ്:’അമ്മ വിട്ട് ആരും പോയിട്ടില്ല’; പ്രതികരണവുമായി മോഹൻലാൽ
താരസംഘടനയായ അമ്മ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ വോട്ട് ചെയ്യാനെത്തി മുൻ പ്രസിഡന്‍റ് മോഹൻലാൽ. നടനും നിർമ്മാതാവുമായ ആന്‍റണി പെരുമ്പാവൂരിനൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. നല്ല രീതിയിൽ സംഘടനയെ നയിക്കാൻ ഇന്ന് തിരഞ്ഞെടുക്കുന്ന പുതിയ കമ്മിറ്റിക്ക് കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും മോഹൻലാൽ പ്രതികരിച്ചു. ‘ആരും ഇതിൽ നിന്ന് വിട്ട് പോയിട്ടില്ല. എല്ലാവരും ഇതിലുണ്ട്. അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് ഒരു കമ്മിറ്റി വരും. അത് നല്ല രീതിയിൽ അമ്മയെ മുന്നോട്ടുകൊണ്ടുപോകും എല്ലാവരും ചേർന്ന് ഏറ്റവും നല്ല ഭരണം
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഇന്ദിരയെ മറികടന്ന് മോദി
ചെങ്കോട്ടയിൽ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കാവി നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചത്. പ്രധാനമന്ത്രിയായുള്ള തുടർച്ചയായ 12-ാ മത്തെ സ്വാതന്ത്ര്യദിന സന്ദേശമായിരുന്നു മോദിയുടേത്. തുടർച്ചയായി 12 സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ ചെങ്കോട്ടയിൽ നടത്തിയതോടെ മോദി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. 11 തവണ തുടർച്ചയായി സ്വാതന്ത്ര്യദിന സന്ദേശം നൽകിയ ഇന്ദിരാഗാന്ധിയെ മോദി മറികടന്നു. ഇന്ദിരാഗാന്ധി 1966 മുതൽ 1977 മാർച്ച് വരെയും പിന്നീട് 1980 ജനുവരി മുതൽ 1984 ഒക്ടോബറിൽ
ധോണി പുറത്തിരുത്തി, വിരമിച്ചാലോ എന്നുവരെ ആലോചിച്ചു, കരുത്തായത് സചിന്‍റെ വാക്കുകൾ: വിരേന്ദർ സെവാഗിന്‍റെ വെളിപ്പെടുത്തൽ
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ഓപ്പണിങ് ബാറ്റർമാരിലൊരാളാണ് വിരേന്ദർ സെവാഗ്. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുകയും ടെസ്റ്റിൽ 2 തവണ ട്രിപ്പിൾ സെഞ്ച്വറി നേടുകയും ചെയ്ത താരം ഏകദിന കരിയറിൽ മോശം ഫോമിലൂടെ കടന്നുപോകുമ്പോൾ വിരിമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുൻ താരം മനസ്സ് തുറന്നത്. അന്ന് കൂടെ നിന്ന് വലിയ ആത്മവിശ്വാസം നൽകിയത് സചിൻ തെണ്ടുൽക്കറാണെന്നും സെവാഗ് പറഞ്ഞു. ഏകദിന പരമ്പരക്കായി ‘2007-08 ൽ
വെളിച്ചെണ്ണ വില കുറയുന്നു
വെളിച്ചെണ്ണ വില കൊപ്രവില കുറഞ്ഞതോടെ കുറഞ്ഞു തുടങ്ങി. സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള കേരഫെഡിന്‍റെ കേര വെളിച്ചെണ്ണ വില ലിറ്ററിന് 50 രൂപ കുറഞ്ഞു. ലിറ്ററിന് 529 രൂപയായിരുന്ന കേര വെളിച്ചെണ്ണയുടെ വില ഇപ്പോൾ 479 ആയി. കുറഞ്ഞ നിരക്കിലുള്ള വെളിച്ചെണ്ണ കേരഫെഡ് വിപണിയിലെത്തിച്ചു തുടങ്ങി. ഓണത്തോടനുബന്ധിച്ച് ലിറ്ററിന് 457 രൂപയ്ക്ക് 2 ലക്ഷം ലിറ്റർ വെളിച്ചെണ്ണ സപ്ലൈക്കോയ്ക്കും നൽകിയിട്ടുണ്ട്. സബ്‌സിഡി നിരക്കായ 349 രൂപയ്ക്ക് സപ്ലൈക്കോയുടെ ശബരി വെളിച്ചെണ്ണ ഉപഭോക്താക്കൾക്കു
കേരള സമാജം ദൂരവാണിനഗർ അഖിലേന്ത്യാ മലയാള കഥാ കവിത മത്സരം സംഘടിപ്പിക്കും
ഓണാഘോഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണി നഗർ അഖിലേന്ത്യാ മലയാള കഥാ കവിത മത്സരം നടത്തുന്നു. രചനകൾ രചന മൗലികമായിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്. കഥ 6 പേജിലും കവിത രണ്ടു പേജിലും കവിയരുത്. കടലാസിൻ്റെ ഒരു വശത്തു മാത്രം എഴുതുക. പോസ്റ്റൽ ആയി അയയ്ക്കുന്നവർ പേരും മേൽവിലാസവും രചനയോടൊപ്പം പ്രത്യേക കടലാസിൽ എഴുതി അയയ്ക്കണം. ഇമെയിലിൽ അയയ്ക്കുന്നവർ രചന അറ്റാച്ച് ചെയ്തും പേരും മേൽവിലാസവും ഇമെയിലിൽ കുറിച്ചും അയയ്ക്കണം. സെപ്തംബർ 15നകം താഴെ
‘ആണവഭീഷണിക്ക് മുന്നിൽ വഴങ്ങില്ല; സിന്ധുനദീജല കരാറിൽ പുനരാലോചനയില്ല’: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി
ഇന്ത്യയോട് പാകിസ്ഥാന്‍റെ ആണവ ഭീഷണി വേണ്ടെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി. പഹൽഗാമിൽ നിഷ്കളങ്കരെ മതം ചോദിച്ച് വകവരുത്തിയവരെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ രോഷത്തിന്‍റെ പ്രകടനമാണ്
ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം
ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം. ‘ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി’യിലൂടെയാണ് ഈ ലക്ഷ്യം കൈവരിച്ചത്. മുഖ്യമന്ത്രി ആഗസ്റ്റ് 21 ന് തിരുവനന്തപുരത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷര പ്രഖ്യാപനം നടത്തും. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്തിൽ ആരംഭിച്ച ഡിജിറ്റൽ സാക്ഷര താ പദ്ധതി അതേ മാതൃകയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുകയായിരുന്നു. ഇൻ്റർനെറ്റ് ഉപയോഗം, സർക്കാർ ഇ-സേവനങ്ങൾ
79-ാം സ്വാതന്ത്ര്യദിന ആഘോഷം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി
79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. പ്രധാനമന്ത്രി രാജ്ഘട്ടിൽ സന്ദർശനം നടത്തിയശേഷമാണ് ചെങ്കോട്ടയിലെത്തിയത്. ദേശീയപതാക ഉയർത്തിയശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്‌ത് സംസാരിക്കുകയാണ്. അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയ കേന്ദ്രമന്ത്രിമാരും വിവിധ നേതാക്കളും ചെങ്കോട്ടയിലെ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ചെങ്കോട്ടയിൽ നിന്നുള്ള പ്രധാനമന്ത്രിയായതിനു ശേഷമുള്ള നരേന്ദ്രമോദിയുടെ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണിത്. വികസിതഭാരതം കെട്ടിപ്പടുക്കാനും സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഠിനാധ്വാനം ചെയ്യാൻ ഈ ദിനം പ്രചോദനമാകട്ടെയെന്നും
കുവൈറ്റിലെ വ്യാജമദ്യ ദുരന്തം; മലയാളികളടക്കം 23 പേർ മരിച്ചതായി റിപ്പോർട്ടുകൾ
മലയാളികളടക്കം 23 പേർ കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചതായി റിപ്പോർട്ടുകൾ. കണ്ണൂർ ഇരിണാവ് സ്വദേശി പി സച്ചിൻ (31) മരിച്ചതായി കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിരവധി പേർ ചികിത്സയിലുണ്ട്. ഇതിൽ ചിലർ വെൻ്റിലേറ്ററിലാണെന്നാണ് വിവരം. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. 40 ഓളം ഇന്ത്യക്കാർ ദുരന്തത്തിൽ പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതലും മലയാളികളാണെന്നാണ് സൂചന. വിഷമദ്യ ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് +96565501587 എന്ന ഹെൽപ്
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലെ മികച്ച ഉദാഹരണമായി ഓപ്പറേഷന്‍ സിന്ദൂര്‍ ഇടം നേടും: ദ്രൗപദി മുർമു
ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്‍റെ മികച്ച ഉദാഹരണമായി ഓർമ്മിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ‘നിരപരാധികളായ ഇന്ത്യൻ പൗരന്മാർക്ക് നേരെയുണ്ടായ പഹൽഗാം ഭീകരാക്രമണം ഭീരുത്വവും തികച്ചും മനുഷ്യത്വരഹിതവുമായിരുന്നു. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ നമ്മുടെ സായുധ സേന തയ്യാറാണെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു. ഭീകരതയ്‌ക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തിലെ മികച്ച ഉദാഹരണമായി ചരിത്രത്തിൽ ഇത് ഇടം നേടും. ഇന്ത്യ സ്വാതന്ത്ര്യലബ്ദിയുടെ സമയത്ത് കൊടും