കേരളസമാജം മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ യൂണിഫോം വിതരണം ചെയ്‌തു
കേരളസമാജം മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ ബെംഗളൂരു ലോട്ടഗൊല്ല ഹള്ളിയിലുള്ള ഗാന്ധി വിദ്യാലയ പ്രൈമറി സ്‌കൂളിലെ വിദ്യാർഥികൾക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്‌തു. സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം പ്രസിഡണ്ട് സി.പി.രാധാകൃഷ്‌ണൻ യൂണിഫോം വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിഫോം സംഭാവനയായി നൽകിയ കേരളസമാജം അംഗം പ്രസന്ന ആർ നായരെ സ്‌കൂൾ അധികൃതർ ചടങ്ങിൽ ആദരിച്ചു. കെ.എൻ.ഇ. ട്രസ്റ്റ് വൈസ് പ്രസിഡണ്ട് രാജഗോപാൽ എം, സോൺ കൺവിനർ
4 പേർക്ക് കീർത്തിചക്ര, 15 പേർക്ക് വീർ ചക്ര; രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു
79-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മെഡലുകൾക്ക് അർഹരായത് 127 സൈനികരാണ്. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച സൈനികർക്ക് 3 സൈനിക വിഭാഗങ്ങളും മെഡലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 15 പേർക്ക് വീർ ചക്ര,15 പേർക്ക് ശൗര്യചക്ര, 4 പേർക്ക് കീർത്തി ചക്ര പുരസ്‌കാരവും നൽകും. 26 പേർക്ക് വായുസേനാ മെഡലും 58 പേർക്ക് ധീരതയ്ക്കുള്ള സേനാമെഡലും 9 പേർക്ക് ഉദ്ദം യുദ്ധ് സേവാമെഡലും നൽകും. ധീരതയ്ക്കുള്ള നാവികസേന മെഡൽ
കണ്ണൂർ എക്സ്പ്രസ് ട്രെയിനുകൾ ഓഗസ്റ്റ് 16 മുതൽ ജനുവരി 16 വരെ ബയ്യപ്പന ഹള്ളിയിൽ നിന്ന് പുറപ്പെടും
കെഎസ്ആർ ബെംഗളൂരു സ്‌റ്റേഷനിൽ പിറ്റ് ലൈൻ നവീകരണം നടക്കുന്നതിനാൽ ഇവിടെ നിന്നും യാത്ര തുടങ്ങുന്ന എറണാകുളം ഇന്‍റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് ട്രെയിനുകൾ ഓഗസ്റ്റ് 16 മുതൽ ജനുവരി 16 വരെ ബയ്യപ്പന ഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നായിരിക്കും പുറപ്പെടുന്നത്. എറണാകുളം-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (12678) നാളെ മുതൽ ജനുവരി 15 വരെ കർമലാരാം വഴിയാണ് ബയ്യപ്പന ഹള്ളി ടെർമിനലിൽ എത്തും. മംഗളൂരു വഴിയുള്ള കണ്ണൂർ- കെഎസ്‌ആർ ബെംഗളൂരു
ടെലിഗ്രാം, വാട്‌സ്ആപ്പ് കോളുകൾക്ക് റഷ്യ നിയന്ത്രണം ഏർപ്പെടുത്തി
വാട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴിയുള്ള വോയിസ് കോളുകൾക്ക് റഷ്യ നിയന്ത്രണം പ്രഖ്യാപിച്ചു. യുക്രൈനുമായുള്ള യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഇൻറർനെറ്റിൽ ഭരണകൂടത്തിന്‍റെ നിയന്ത്രണം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഇതെന്ന് കരുതപ്പെടുന്നു. റഷ്യയിലെ 8.9 കോടി ടെലിഗ്രാം ഉപയോക്താക്കളെയും 9.6 കോടി വാട്‌സ്ആപ്പ് ഉപയോക്താക്കളെയും നിരോധനം ബാധിക്കുമെന്ന് മീഡിയാസ്കോപ്പിന്‍റെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും ക്രിമിനലുകളെ നേരിടാനും വേണ്ടിയാണ് ഈ നീക്കമെന്ന് റഷ്യ ഔദ്യോഗികമായി പ്രതികരിച്ചു ഈ രണ്ട് പ്ലാറ്റ്ഫോമുകളും പണം തട്ടൽ,
കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു
കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന തോരായിക്കടവ് പാലം തകർന്നു വീണു. കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന തോരായിക്കടവ് പാലത്തിന്‍റെ മധ്യഭാഗത്തെ ബീം തകർന്ന് കോൺക്രീറ്റ് ഉൾപ്പെടെ താഴേക്ക് പതിക്കുകയുമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കോൺക്രീറ്റ് പ്രവർത്തി നടക്കുന്നതിനിടെയായിരുന്നു ബീം തകർന്നു വീണത്. തലനാരിഴയ്ക്കാണ് നിർമ്മാണ തൊഴിലാളികൾ രക്ഷപ്പെട്ടത്. മലപ്പുറം ആസ്ഥാനമായി പ്രവൃത്തിക്കുന്ന പി.എം.ആർ. കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്ത് നടത്തുന്നത്. ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവ് പാലം, പൂക്കാട് – അത്തോളി തീരങ്ങളെയും യോജിപ്പിക്കുന്നതിനാൽ
അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയ സംഭവം; അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി വി. ശിവൻകുട്ടി
അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി ശിവൻകുട്ടി. എറണാകുളത്തെ ഒരു സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയെ ഇരുട്ടുമുറിയിൽ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഒരു അധ്യാപകനോ മാനേജ്‌മൻ്റിനോ ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടി വൈകിയെത്തിയാൽ ‘ഇനി വൈകിയെത്തരുത്’ എന്ന് ഉപദേശിക്കാമെന്നല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയിൽ ഇരുട്ടുമുറിയിൽ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
രേണുക സ്വാമി കൊലക്കേസ്: ദർശൻ തുഗുദീപയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി
രേണുക സ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. കർണാടക സർക്കാരിന്‍റെ അപ്പീലിലാണ് നടപടി. ജസ്റ്റിസുമാരായ ജെ.ബി.പർദിവാലയും ആർ.മഹാദേവനും അടങ്ങിയ ബെഞ്ച് ദർശന് ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമർശിച്ചു. നടി പവിത്ര ഗൗഡ ഉൾപ്പെടെ 6 പേരുടെ ജാമ്യവും റദ്ദാക്കി. വൈകിട്ട് ദർശൻ ബെംഗളൂരു വിചാരണ കോടതിയിൽ കീഴടങ്ങും. ജാമ്യം അനുവദിച്ചത് യാന്ത്രികമായ രീതിയിലാണെന്നും ഹൈക്കോടതിയിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ്
ജമ്മു കാശ്‌മീരിൽ മേഘവിസ്ഫോടനം; 10 പേർ മരിച്ചതായി റിപ്പോർട്ട്
ജമ്മു കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്. മസ്റ്റൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ് മേഘവിസ്ഫോടനമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. മസ്റ്റൈൽ മാതാ യാത്ര മേഘവിസ്ഫോടനത്തെത്തുടർന്ന് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് കിഷ്ത്വാർ കളക്‌ടർ പങ്കജ് കുമാർ ശർമ്മയുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ചോസോതി മേഖലയിൽ കാര്യമായ ആൾനാശത്തിന് കാരണമായേക്കാവുന്ന കനത്ത മേഘവിസ്ഫോടനമാണുണ്ടായത്. സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും
ഫോണിൽ സംസാരിച്ചതിൽ പ്രകോപനം; ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവനന്തപുരം നേമം കുരുട്ടുവിക്കട്ടുവിളയ്ക്ക് സമീപമുണ്ടായ സംഭവത്തിൽ ബിൻസി ആണ് മരിച്ചത്. ഭർത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുനിൽ ബുധനാഴ്ച രാത്രി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ 11ന് അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് കഴുത്തിന് വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ബിൻസിയെ കണ്ടെത്തിയത്. ശാന്തിവിളയിലെ ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബിൻസിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സുനിൽ വീട്ടിലെത്തുമ്പോൾ ഭാര്യ ഫോണിൽ
നിമിഷപ്രിയയുടെ മോചനം: ഹർജി 8 ആഴ്‌ചത്തേക്ക് സുപ്രീംകോടതി മാറ്റി
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുള്ള ഹർജി 8 ആഴ്‌ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാൽ വീണ്ടും പരാമർശിക്കാനും ജസ്റ്റീസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിർദേശം നൽകി. കേസിൽ നിലവിലെ സ്ഥിതിഗതികൾ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വിശദീകരിച്ചു. നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ വധശിക്ഷയുടെ തീയതി മാറ്റിയ കാര്യം കോടതിയെ അറിയിച്ചു. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ