കെഎസ്ആർ ബെംഗളൂരു സ്‌റ്റേഷനിൽ പിറ്റ് ലൈൻ നവീകരണം നടക്കുന്നതിനാൽ ഇവിടെ നിന്നും യാത്ര തുടങ്ങുന്ന എറണാകുളം ഇന്‍റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് ട്രെയിനുകൾ ഓഗസ്റ്റ് 16 മുതൽ ജനുവരി 16 വരെ ബയ്യപ്പന ഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നായിരിക്കും പുറപ്പെടുന്നത്.
എറണാകുളം-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (12678) നാളെ മുതൽ ജനുവരി 15 വരെ കർമലാരാം വഴിയാണ് ബയ്യപ്പന ഹള്ളി ടെർമിനലിൽ എത്തും. മംഗളൂരു വഴിയുള്ള കണ്ണൂർ- കെഎസ്‌ആർ ബെംഗളൂരു എക്സ്പ്രസ് (16512) നാളെ മുതൽ ജനുവരി 15 വരെ യശ്വന്ത്പുര, ഹെബാൾ, ബൻസവാടി വഴി രാവിലെ 7.45 ന് ബയ്യപ്പന ഹള്ളി ടെർമിനലിൽ എത്തും