ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്. മസ്റ്റൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ് മേഘവിസ്ഫോടനമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. മസ്റ്റൈൽ മാതാ യാത്ര മേഘവിസ്ഫോടനത്തെത്തുടർന്ന് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
അപകടവുമായി ബന്ധപ്പെട്ട് കിഷ്ത്വാർ കളക്ടർ പങ്കജ് കുമാർ ശർമ്മയുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ചോസോതി മേഖലയിൽ കാര്യമായ ആൾനാശത്തിന് കാരണമായേക്കാവുന്ന കനത്ത മേഘവിസ്ഫോടനമാണുണ്ടായത്.
സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ പൊലീസ്, ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, സൈന്യം, പ്രാദേശിക ഭരണകൂടം, എൻഡിആർഎഫ്. എസ്ഡിആർഎഉഫ് എന്നിവരോട് രക്ഷാപ്രവർത്തനം വ്യാപിപ്പിക്കാനും നിർദേശം നൽകി.