തനിക്കെതിരായ ആരോപണങ്ങളില്‍ ഏതെങ്കിലുമൊന്ന് തെളി‍ഞ്ഞാല്‍ താന്‍ അഭിനയം നിര്‍ത്തി പോവുമെന്ന് നടന്‍ ബാബുരാജ്. അമ്മയുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ ബാബുരാജ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

‘എന്‍റെ അടുത്ത സുഹൃത്താണ് ശ്വേത. എന്നെക്കുറിച്ച് പറഞ്ഞാൽ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത്. പുതിയ ഭരണസമിതി എല്ലാം അന്വേഷിച്ച് കണ്ടെത്തട്ടെ. എപ്പോഴും അമ്മയ്ക്കൊപ്പം ഞാൻ ഉണ്ടാകും. അമ്മ തുടങ്ങിവച്ച നല്ല പ്രവർത്തികൾ ഇനിയും തുടരും, ബാബുരാജ് പറഞ്ഞു.

പറയേണ്ട കാര്യങ്ങൾ അമ്മ ജനറൽ ബോഡിയിൽ പറയും. തെരഞ്ഞെടുപ്പിലൂടെ അമ്മയിലെ ജനാധിപത്യം വര്‍ദ്ധിച്ചുവെന്നും ആര് ജയിച്ചാലും അവർക്കൊപ്പമാണ്. അഡ്ഹോക്ക് കമ്മിറ്റിയുമായി മുന്നോട്ടു പോയപ്പോൾ ഒരു ആരോപണവും ഉണ്ടായിരുന്നില്ല. ഇതിനു ശേഷമാണ് ആരോപണങ്ങൾ ഉയർന്നത്.

ശ്വേത മേനോന് എതിരായ കേസിന് പിറകിൽ ആരാണെന്ന് കണ്ടുപിടിക്കണം. എന്‍റെ പേര് എല്ലാത്തിലും വലിച്ചിഴയ്ക്കുകയാണ്. ശ്വേതയ്ക്കെതിരായ കേസിൽ പുറത്തുവന്ന ആരോപണങ്ങൾ അന്വേഷിച്ച് കണ്ടുപിടിക്കട്ടെ.

നേതൃസ്ഥാനത്തേക്ക് സ്ത്രീകൾ വരണം. അവർ മോശക്കാരല്ല, ബാബുരാജ് പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയ ആളായിരുന്നു ബാബുരാജ്. 

Related Posts