കണ്ണൂർ പയ്യാവൂരിൽ സഹോദരനൊപ്പം പുഴയിൽ കുളിക്കാൻപോയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മുങ്ങിമരിച്ചു. പയ്യാവൂർ കോയിപ്രയിലെ വലക്കുമറ്റത്തിൽ ഷാജീവ്-ഷിന്റു ദമ്പതിമാരുടെ മകൾ അലീന(14) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ ആയിരുന്നു സംഭവം. പൈസക്കരി ദേവമാത സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അലീന. സഹോദരൻ ജോർജ്.

Related Posts