ബജ്‌റങ് ദള്‍ നേതാവുമായ കര്‍ണാടകയിലെ ഗുണ്ടാ നേതാവുമായ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സിക്ക്) കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതു സംബന്ധിച്ച ഓര്‍ഡര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് എന്‍ഐഎ കൈപ്പറ്റി. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ എന്‍ഐഎയ്ക്ക് കൈമാറിയശേഷം വിശദമായി ചോദ്യംചെയ്യും. ഇതുവരെ കേസില്‍ 11 പേരെ മംഗളൂരു പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കഴിഞ്ഞ മേയ് ഒന്നിന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ടൗണില്‍വച്ചായിരുന്നു സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്.

Related Posts