നീണ്ട ആറ് ദിവസം വിഴിഞ്ഞം പുറംകടലിൽ കാത്തുനിന്ന ശേഷം ഇന്നാണ് കപ്പലിന് ബർത്തിംഗിന് അനുമതിയായത്. ലോകത്തിലെ ഏറ്റവും വലിയ കാർഗോ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം എട്ടുമണിയോടെയാണ് തുറമുഖത്ത് പ്രവേശിച്ചത്. വാട്ടർ സല്യൂട്ടേകിയാണ് എംഎസ്‌സി ഐറിനയെ സ്വീകരിച്ചത്. ജൂൺ 3ന് രാത്രി ഏഴ് മണിയോടെയാണ് കപ്പൽ വിഴിഞ്ഞം പുറം കടലിൽ എത്തിയത്. രണ്ട് ദിവസത്തോളം ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് കപ്പൽ ഇവിടെയുണ്ടാകും.

വിഴിഞ്ഞത്ത് നാലായിരത്തോളം കണ്ടെയ്‌നറുകൾ ഇറക്കിയശേഷം ഏതാനും കണ്ടെയ്‌നറുകളുമായി കപ്പൽ മടങ്ങും. ഫീഡർ കപ്പലിൽനിന്ന് തുറമുഖത്ത് കണ്ടെയ്‌നർ നീക്കം നടന്നതിനാലാണ് 6 ദിവസങ്ങളോളം എം.എസ്.സി ഐറിനയ്ക്ക് പുറംകടലിൽ കാത്തുകിടക്കേണ്ടി വന്നത്. ഐറിനയെ കൂടാതെ 49 കപ്പലുകളാണ് ഈ മാസം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

Related Posts