സർക്കാർ സ്കൂളുകളിൽ പ്രവേശനം വർധിപ്പിക്കാൻ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് എന്നീ സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കണമെന്ന് കർണാടക സർക്കാർ നിർദേശം നൽകി.
സ്കൂളിലെ സൗകര്യങ്ങൾ വിദ്യാർഥികളുടെ കഴിവുകൾ, ബോർഡ് പരീക്ഷാ ഫലങ്ങൾ, പ്രവേശന വിശദാംശങ്ങൾ, മറ്റു ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ പോസ്റ്റ് ചെയ്തുകൊണ്ട് സ്കൂളുകളെ ജനപ്രിയമാക്കാ ൻ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.