കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ആസാം സ്വദേശി അമിത് ഉറാംഗ് തൃശൂർ മാളയിലെ ആലത്തൂരിൽ വെച്ച് അറസ്റ്റിലായി. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ആലത്തൂരിലെ കോഴിഫാമിന് സമീപത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കായി 3 എസ്എച്ച്ഒമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തെരച്ചിൽ നടത്തിയിരുന്നത്. ഗാന്ധിനഗർ എസ്എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘം മാള പോലീസിൻ്റെ കൂടി സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വീടിനുള്ളിലും വീടിൻ്റെ കതകിലും ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ അമിത്തിൻ്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിത്തിൻ്റെതെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. മോഷണക്കേസിൽ അമിത് അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിൻ്റുമായി കോടാലിയിലെ വിരലടയാളത്തിന് സാമ്യമു ണ്ടെന്ന് പോലീസ് കണ്ടെത്തി. അമിത് ദിവസങ്ങളോളം കൊലപാതകം നടത്താൻ ആസൂത്രണം നടത്തിയെന്നും ശനിയാഴ്‌ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ലോഡ്‌ജിലാണെന്നും പോലീസ് കണ്ടെത്തി.

പലതവണ പ്രതി വിജയകുമാറിൻ്റെ വീടിന് പരിസരത്തെത്തി പരിസരം വീക്ഷിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ അമിത് ലോഡ്‌ജ് വിട്ടു. വൈകിട്ടോടെ റെയിൽവേ സ്റ്റേഷനിലുമെത്തി. പ്രതി കൊലപാതകം നടത്താനായി രാത്രിയോടെയാണ് വീട്ടിൽ എത്തിയത് .

Related Posts