നാഗലാന്‍ഡ് ഗവര്‍ണര്‍ എല്‍. ഗണേശന്‍ (80) അന്തരിച്ചു. ഒരാഴ്ചയായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് 6.23 നാണ് അന്ത്യം സംഭവിച്ചത്.
ഓഗസ്റ്റ് 8 ന് ടി.നഗറിലെ വസതിയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരപരിക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നില്ല. 2023 ലാണ് നാഗലാന്‍ഡ് ഗവര്‍ണറായി നിയുക്തനായത്. അതിനുമുന്‍പ് മണിപ്പുര്‍ ഗവര്‍ണറായും പശ്ചിമബംഗാള്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡൻ്റായും പ്രവര്‍ത്തിച്ചിരുന്നു. ബിജെപിയിലെ മുതിര്‍ന്ന പ്രവര്‍ത്തകനും ബഹുമാന്യ നേതാവുമായിരുന്ന ഗണേശന്‍ പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ പാര്‍ട്ടിയുടെ നിര്‍ണായക നേതൃസ്ഥാനങ്ങള്‍ അലങ്കരിച്ചു. ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡൻ്റായും പ്രവര്‍ത്തിച്ചിരുന്നു.