ബില്ലുകളിൽ തീരുമാനം എടുക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറൻസിൽ മറുപടികളുമായി ഭരണഘടനാ ബെഞ്ച്. ആശയവിനിമയം ഇല്ലാതെ ബില്ലുകൾ പിടിച്ചുവെക്കുന്നത് അഭിലഷണീയമല്ലെന്നു. ഗവർണർ പ്രവർത്തിക്കുന്നത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

എന്തിനൊക്കെയെന്ന് ഗവർണറുടെ വിവേചന അധികാരംഎന്ന് ഭരണഘടന പറയുന്നുണ്ട്. അനിയന്ത്രിതമായി പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല. ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ല. ഗവർണർ ഒപ്പിടാതെ അംഗീകാരം നൽകുന്നതും ഭരണഘടനാപരമല്ല. ബില്ലുകൾ പിടിച്ചുവെക്കുന്നത് ഫെഡറൽ തത്വത്തിന് എതിരാണ്. നിയമസഭയുമായി ആശയവിനിമയം വേണം. ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Related Posts