കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പാർലമെന്റ് മാർച്ചിനെ തുടർന്ന് ഡൽഹിയിൽ സംഘർഷാവസ്ഥ രൂക്ഷമായതോടെ പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ ചർച്ചയ്ക്ക് ക്ഷണിച്ചതായി സിജെപി വക്താവ് വ്യക്തമാക്കി.
സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരടങ്ങുന്ന സിജെപി പ്രതിനിധിസംഘം ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. സമരവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും തുടർനടപടികളും ചർച്ചയിൽ ഉയർന്നുവരുമെന്നാണ് സൂചന.