ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയില്‍ എത്തും. ഇന്ത്യയും ചൈനയുമായി കാലങ്ങളായി നിലനില്ക്കുന്ന അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം വരുന്നത്.
ഇന്ത്യയുടെ ക്ഷണപ്രകാരമാണ് വാങിൻ്റെ സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അദ്ദേഹം ചര്‍ച്ച നടത്തും. കഴിഞ്ഞ വര്‍ഷം, ലഡാക്കിലെ സംഘര്‍ഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് ഭാഗികമായ ധാരണയിലെത്തിയിരുന്നു. ചൈനീസ് വിനോദസഞ്ചാരികള്‍ക്ക് ഭാരതം വീണ്ടും വിസ നല്‍കിത്തുടങ്ങി. ഈ വര്‍ഷം ആദ്യം, ചൈന കൈലാസ്-മാനസരോവർ യാത്ര പുനരാരംഭിച്ചിരുന്നു.