യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയും ഉള്‍പ്പടെ ആറുപേർ എം.ഡി.എം.എ.യുമായി പൊലീസ് അറസ്റ്റ് ചെയ്തു. ചാലോട് മുട്ടന്നൂരിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ആറു പേരും പിടിയിലായത്.
27.82 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പാലയോട്ടെ എം.പി. മജ്നാസ് (33), മുണ്ടേരിയിലെ രജിന രമേഷ് (33), ആദി കടലായിലെ എം.കെ. മുഹമ്മദ് റനീസ് (31), കോയ്യോട്ടെ പി.കെ. സഹദ് (28), പഴയങ്ങാടിയിലെ കെ. ഷുഹൈബ് (43), തെരൂര്‍ പാലയോട്ടെ കെ. സഞ്ജയ് (28) എന്നിവരാണ് അറസ്റ്റിലായത്.