വോട്ട് മോഷണ വിവാദത്തിൽ സത്യവാംങ്മൂലം നൽകണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. താൻ പറഞ്ഞ അതേകാര്യം പറഞ്ഞ ബിജെപി നേതാവ് അനുരാഗ് താക്കൂറിനോട് എന്തുകൊണ്ട് കമ്മീഷൻ സത്യവാംഗ്‌മൂലം ചോദിക്കുന്നില്ലെയെന്ന് രാഹുൽ വിമർശിച്ചു. വോട്ടർപട്ടിക പരിഷ്‌കരണമെന്നാൽ ബിഹാറിലെ ജനതയിൽനിന്ന് വോട്ടുകൾ മോഷ്ടിക്കുക എന്നാണർഥം.

അവരത് നേരത്തേ രഹസ്യമായി ചെയ്‌തു, ഇപ്പോൾ അത് പരസ്യമായി ചെയ്യുന്നുവെന്നും രാഹുൽ പറഞ്ഞു.രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെ ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നതെന്നു കെ.സി. വേണുഗോപാൽ എംപി വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭാഗത്തുണ്ടായ ക്രമക്കേട് പുറത്തായതിലെ അസ്വസ്ഥതയാണ് പത്രസമ്മേളനത്തിലുടനീളം കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.

Related Posts