കേരളസമാജം ബാംഗ്ലൂർ യലഹങ്ക സോൺ ഓണാഘോഷം ഓഗസ്റ്റ് 31ന് യലഹങ്ക ഡോ.ബി.ആർ.അംബേദ്‌കർ ഭവനിൽ നടക്കും. മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ് ഓണാഘോഷം ഉദ്ഘാടനം ചെയ്യും.

സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ജെ.ആർ.ദീപക്, അനന്യ നായർ, അതിഥിനായർ എന്നിവർ നേതൃത്വം നൽകുന്ന ഗാനമേള, ഓണസദ്യ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് സോൺ ചെയർമാൻ എസ്കെ. പിള്ള, പ്രോഗ്രാം കൺവീനർ ശ്രീകുമാർ എന്നിവർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8277459358.