പാകിസ്താന് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പുതിയ പദ്ധതികളുണ്ടെന്ന് കരസേനാ മേധാവി അസിം മുനീർ. പാകിസ്താന്‍റെ ഭൂമിക്കടിയിൽ ‘അപൂർവ്വ നിധി’യുണ്ടെന്നും അത് ഉപയോഗിച്ച് സമ്പദ്‌വ്യവസ്ഥയെ കരകയറ്റുമെന്നും അസിം മുനീർ പറഞ്ഞു. രാജ്യത്തെ ധാതു നിക്ഷേപങ്ങളിൽ അമേരിക്ക താൽപ്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അസിം മുനീറിൻ്റെ പ്രതികരണം.

അപൂർവ ധാതുക്കളുടെ നിധി പാകിസ്ഥാനിലുണ്ടെന്നും ഇത് രാജ്യത്തിൻ്റെ സാമ്പത്തിക ഭാവി മാറ്റിയെഴുതുമെന്നും അസിം മുനീർ സൂചിപ്പിച്ചു. ഇലക്ട്രോണിക്സ്, പ്രതിരോധ മേഖലകൾക്ക് നിർണായകമായ ധാതു ശേഖരത്തിൽ യുഎസ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അസിം മുനീറിന്‍റെ പരാമർശം. ഇസ്ലാമാബാദിന്‍റെ ഖജനാവ് നിറയ്ക്കാൻ യുഎസുമായി ചേർന്നുള്ള ഖനന പദ്ധതിയിലൂടെ കഴിയുമെന്നാണ് അസിം മുനീർ പറയുന്നത്.

Related Posts