അലുമിനിയം, സ്റ്റീൽ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ നിന്ന് ന്യൂ ഓർലിയാൻസിലെ എൻ.എഫ്.എൽ സുപ്പർ ബൗളിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

തങ്ങളുടെ ഉൽപന്നങ്ങൾക്ക് 130 ശതമാനം തീരുവ ചുമത്തുമ്പോൾ തിരിച്ച് ഒരുപൈസ പോലും യു.എസ് ഈടാക്കുന്നില്ല. ഇനി അങ്ങനെയാകില്ല കാര്യങ്ങളെന്ന് ട്രംപ് പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ പരസ്‌പര താരിഫ് പദ്ധതി നടപ്പാക്കും.

പരസ്പര താരിഫ് ഏതെല്ലാം രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ മറ്റ് രാജ്യങ്ങൾ ചുമത്തുന്ന താരിഫ് നിരക്കുകൾക്ക് തുല്യമായി യു.എസ് ഈടാക്കുമെന്നും ഇത് എല്ലാ രാജ്യങ്ങൾക്കും ബാധകമാണെന്നും അദ്ദേഹം പറയുന്നു.

ചൈന, കാനഡ, മെക്‌സികോ എന്നീ രാജ്യങ്ങളുമായി തുടക്കമിട്ട തീരുവ യുദ്ധം മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിൻ്റെ വ്യക്തമായ സൂചനയാണ് ട്രംപ് നൽകുന്നത്.

Related Posts