വര്‍ക്കലയിൽ അമ്മയുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അയന്തി വലിയമേലതില്‍ ക്ഷേത്രത്തിനു സമീപമുള്ള തേജസ്സ് വീടിനാണ് തീയിട്ടത്. വാടകയ്ക്കു താമസിച്ചുവന്ന വീടാണ് മകന് തീയിട്ടു നശിപ്പിച്ചത്. വീട്ടിലെ ഫര്‍ണിച്ചറും ഇലക്ട്രിക് സാധനങ്ങളും കത്തിനശിക്കുകയും ഭിത്തികള്‍ പൊട്ടിയടര്ന്നുമാറുകയും ചെയ്തു.
12 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. സംഭവത്തില്‍ ഇവിടെ വാടകയ്ക്കു താമസിച്ചുവന്ന പ്രജിത്തി(40)നെ വര്‍ക്കല പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞദിവസം രാത്രി 7.30-ഓടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ എത്തിയ പ്രജിത്ത് തൻ്റെ ഒന്‍പതുവയസ്സുള്ള മകനെയും കൂട്ടി പുറത്തേക്കു പോകാന്‍ തുനിഞ്ഞത് പ്രജിത്തിൻ്റെ അമ്മ സതി തടഞ്ഞു.
ഇതോടെ ഇരുവരും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ചെറുമകനുമായി സമീപത്തുള്ള ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനായി അമ്മ പോയി. ഇതില്‍ പ്രകോപിതനായാണ് പ്രജിത്ത് വീടിനു തീയിട്ടത്. തീ ആളിപ്പടരുന്നതുകണ്ട് പ്രദേശവാസികള്‍ തീയണയ്ക്കാനുള്ള ശ്രമം നടത്തി. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.
വര്‍ക്കല മേല്‍വെട്ടൂര്‍ സ്വദേശികളായ പ്രസന്നന്-ബീന ദമ്പതിമാരുടെ ദമ്പതിമാരുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇവരുടെ പരാതിയില്‍ കേസെടുത്ത വര്‍ക്കല പോലീസ് മേല്‍വെട്ടൂരിലെ ബന്ധുവീട്ടില്‍ വെച്ചാണ് പ്രജിത്തിനെ പിടികൂടി.