തമിഴ്‌നാടിൻ്റെ പ്രിയ നടൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രമായ ആവേശത്തിന്‍റെ സംവിധായകൻ ജിത്തു മാധവന്‍റെ പുതിയ ചിത്രത്തിലൂടെയാണ് സുര്യ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
ജിത്തു മാധവൻ സുര്യയെ സമീപിച്ചെന്നും സുര്യ അഭിനയിക്കാൻ സമ്മതം നൽകിയതായുമാണ് വിവരം. ഒരേസമയം ചിത്രം മലയാളത്തിലും തമിഴിലും ചിത്രീകരിക്കുമെന്നും റിപ്പോർട്ടുണ്ട്. സൂര്യയുടെ 2D എൻ്റർടൈൻമെൻ്റുമായി സഹകരിച്ച് വി ക്രിയേഷൻസ് ബാനറിൽ കലൈപുലി എസ്. താണു ചിത്രം നിർമ്മിക്കും. ഔദ്യോഗിക പ്രഖ്യാപനം ഈ വർഷം ദസറക്ക് ഉണ്ടാകുമെന്നാണ് വിവരം.

Related Posts