തമിഴ് നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. താരങ്ങൾ തന്നെയാണ് വിവാഹ നിശ്ചയത്തിൻ്റെ വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇരുകുടുംബാംഗങ്ങളും മാത്രമടങ്ങുന്ന ചടങ്ങിലാണ് നിശ്ചയം നടന്നത്.

വിവാഹം ഈ വർഷം അവസാനം നടത്താനാണ് തീരുമാനമെന്നാണ് വിവരം. വിശാലിൻ്റെ പിറന്നാൾ ദിനം കൂടിയാണ് ഇന്ന്. ‘എന്‍റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. ഇന്ന് ഒരു സന്തോഷ വാർത്ത കൂടി പങ്കുവയ്ക്കാനുണ്ട്. ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു’- വിശാൽ കുറിച്ചു.

തമിഴ് താരങ്ങളായ വിശാലും സായ് ധൻസികയും 15 വർഷം നീണ്ട സൗഹൃദത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. 48-ാം വയസിൽ പ്രണയസാഫല്യമായതിന്‍റെ ആഹ്ളാദത്തിലാണ് വിശാൽ അടുത്തിടെ ധൻസിക നായികയായി എത്തുന്ന യോഗിഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് വിശാൽ വിവാഹകാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

2006 ൽ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെ 35 കാരിയായ ധൻസിക അഭിനയ രംഗത്തെത്തി. പേരാൺ മൈ, കബാലി, പരദേശി എന്നീ തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. ദുൽഖർ സൽമാൻ നായകനായ ആന്തോളജി ചിത്രം സോളോയിൽ ഒരു നായികയായി മലയാളസിനിമയിലും തൻ്റെ സാന്നിദ്ധ്യം അറിയിച്ചു.

വിശാലിൻ്റെ കൂടെ ഇതുവരെ അഭിനയിച്ചിട്ടില്ല താരസംഘടനയായ നടികർ സംഘത്തിന് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം ലഭിച്ച ശേഷമേ താൻ വിവാഹം കഴിക്കൂവെന്ന് വിശാൽ മുൻപ് പറഞ്ഞിരുന്നു.

Related Posts