ഇസ്രായേൽ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേൽ യെമൻ തലസ്ഥാനമായ സൻആയിലെ ഹുതി സൈനിക കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ ആണ് ഹുതി ഗ്രൂപ്പിൻ്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടത്.
ഒരു അപ്പാർട്ട്മെൻ്റിന് നേരെയുണ്ടായ ആക്രമണത്തിൻ്റ ഹുതി ഗ്രൂപ്പിൻ്റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവിയും നിരവധി അനുയായികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഏദൻ അൽ ഗാദ് ദിനപത്രം, യെമനിലെ അൽ ജുമൂരിയ ചാനൽ എന്നിവരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്‍റെതെന്ന് പറയുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.