അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം വ്യാപാരയുദ്ധമായി മാറികൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യ ഈ കാര്യത്തിൽ നയപരമായ നീക്കമാണ് നടത്തുന്നത്. അതിനാൽ തന്നെ അമേരിക്കയ്ക്കെതിരായ നടപടിയിൽ ചൈന ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കുന്നുമുണ്ട്. ചൈന ഈ സാഹചര്യത്തിൽ ഇപ്പോൾ ഇന്ത്യക്കാർക്ക് വിസ അനുവദിച്ചിരിക്കുകയാണ് .

2025 ജനുവരി 1 നും ഏപ്രിൽ 9 നും ഇടയിൽ ഇന്ത്യയിലെ ചൈനീസ് എംബസി ഇന്ത്യൻ പൗരന്മാർക്ക് 8,500-ലധികം വിസകളാണ് അനുവദിച്ചത്.ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനുള്ള ആദ്യശ്രമാമായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്‌ഹോങ് കൂടുതൽ ഇന്ത്യക്കാരെ ചൈന സന്ദർശിക്കാൻ ക്ഷണിച്ചു. “2025 ഏപ്രിൽ 9 വരെ, ഇന്ത്യയിലെ ചൈനീസ് എംബസിയും കോൺസുലേറ്റുകളും ഈ വർഷം ചൈനയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് 85,000-ത്തിലധികം വിസകൾ നൽകിയിട്ടുണ്ട്.

കൂടുതൽ ഇന്ത്യൻ സുഹൃത്തുക്കളെ ചൈന സന്ദർശിക്കാൻ സ്വാഗതം ചെയ്യുക, തുറന്നതും സുരക്ഷിതവും ഊർജ്ജസ്വലവും ആത്മാർത്ഥവും സൗഹൃദപരവുമായ ചൈന അനുഭവിക്കുക,” എക്‌സിലെ ഒരു പോസ്റ്റിൽ സൂ പറഞ്ഞു. ചൈന 2023-ൽ 180,000 ആയിരുന്നു നൽകിയത്. എന്നാൽ ഈ വർഷത്തെ ആദ്യ 4 മാസങ്ങളിൽ മാത്രം 85,000 വിസകൾ അനുവദിച്ചത് എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് കാണിക്കുന്നത്. ചൈനീസ് എംബസി കഴിഞ്ഞ വർഷം വിസ അപേക്ഷാ ആവശ്യകതകൾ പുതുക്കി, നിരവധി പ്രധാന ഇളവുകൾ അവതരിപ്പിച്ചു.

Related Posts