ഇറാനിൽ 153 നഗരങ്ങളിലെ 504 സ്ഥലങ്ങളിലായി ആക്രമണം നടന്നു. ഇറാനിൽ ആക്രമണത്തിൽ മരിച്ചവരുടെ ആകെ എണ്ണം 787 ആയി. 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്നതായും സ്ഥിരീകരിച്ചു. പോരാട്ടം പിശാചിനോടാണെന്നും ചർച്ചകൾക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ അറിയിച്ചു.
ഇസ്രയേൽ വ്യോമസേന ടെഹ്റാനിലെ ഭരണകൂടത്തെ ലക്ഷ്യമാക്കി ശക്തമായ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനത്തെ തകർക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി. ആവശ്യമുള്ളിടത്തോളം കാലം ഇറാനെതിരെ ആക്രമണം തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി.