മരിച്ച വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കണമെന്ന ഡി.എം.കെയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ ഓർമിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വോട്ടു കൊള്ള വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ ആണ് സ്റ്റാലിൻ്റെ ഓർമ്മപ്പെടുത്തൽ.

‘മെയ് 1ലെ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കിക്കൊണ്ട് മരിച്ച വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഇല്ലാതാക്കാൻ 2025 ജൂലൈ 17ന് ഞങ്ങൾ ഇ.സിയോട് അഭ്യർഥിച്ചിരുന്നു. അതിനി എപ്പോൾ ചെയ്യും?’ എന്ന് സമൂഹ മാധ്യമ പോസ്റ്റിൽ സ്റ്റാലിൻ കമ്മീഷനോട് ഉന്നയിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഫുൾ ബെഞ്ച് പ്രതിപക്ഷ ഇൻഡ്യാ ബ്ലോക്ക് ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനായി ഒരു വാർത്താ സമ്മേളനത്തിൽ സംസാരിച്ചതിൻ്റെ പിറ്റേന്നാണ് ഡി.എം.കെയുടെ പ്രതികരണം. പ്രതിപക്ഷം ഉയർത്തിക്കാട്ടുന്ന വിഷയങ്ങൾക്കുള്ള ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഇ.സി ഉന്നയിച്ചതെന്നും വീടുതോറുമുള്ള കണക്കെടുപ്പ് നടത്തിയെങ്കിൽ യോഗ്യരായ വോട്ടർമാരുടെ എണ്ണം ഇത്രയധികം എങ്ങനെ ഇല്ലാതാക്കാൻ കഴിയുമെന്നും സ്റ്റാലിൻ ചോദിച്ചു

Related Posts