നൻമ ഓണം 2025; രണ്ട് ദിവസത്തെ ഓണാഘോഷ പരിപാടികൾക്ക് സമാപനം
അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ ഒരു മാസത്തോളം നീണ്ടു നിന്ന ഓണാഘോഷ പരിപാടികൾക്ക് രണ്ട് ദിവസത്തെ കലാസംസ്കാരിക പരിപാടികളോടെ സമാപനം. ആഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരത്തോടെ വി.ബി.എച്ച്.സി ഓണേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ലോകേഷ് , വി.വി.എസ്.സി പ്രസിഡണ്ട് വെങ്കട്ടരാജൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. വിവിധ ഭാഷാ-സാംസ്കാരിക സംഘടനാ പ്രതിനിധികളെ വേദിയിൽ ആദരിച്ചു. തുടർന്നു വേദിയിൽ വി.ബി.എച്ച്.സി അപ്പാർട്ട്മെമെൻ്റിലെ നിവാസികളുടെ കലാസാംസ്കാകാരിക പരിപാടികൾ അരങ്ങേറി. അപ്പാർട്ട്മെൻ്റിലെ
എ.ഐ.കെ.എം.സി.സി ശിഹാബ് തങ്ങള്‍ സെൻറർ ഫോര്‍ ഹ്യുമാനിറ്റിയുടെ സമൂഹ വിവാഹം ഇന്ന്
എ.ഐ.കെ.എം.സി.സി ശിഹാബ് തങ്ങള്‍ സെൻറർ ഫോര്‍ ഹ്യുമാനിറ്റി നടത്തുന്ന ഏട്ടാമത് സമൂഹ വിവാഹം ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ലാൽബാഗ് ഡബിൾ റോഡ് ശാന്തിനഗർ ബസ് സ്റ്റാൻഡിനു മുൻവശമുള്ള സിറ്റി പാലസിൽ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബാംഗ്ലൂരിൽ നിന്നുള്ള നിര്‍ധനരും അനാഥകളുമായ കുടുംബങ്ങളില്‍ നിന്നുള്ള യുവതി യുവാക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. 7 സീസണുകളിലായി 509 യുവമിഥുനങ്ങളുടെ ദാമ്പത്യ സ്വപ്‌നങ്ങള്‍ക്കാണ് എ.ഐ.കെ.എം.സി.സി ശിഹാബ് തങ്ങള്‍ സെൻറർ ഫോര്‍
സർജാപൂർ മലയാളി സമാജത്തിൻ്റെ ഓണാഘോഷം ‘സർജാപൂരം 2025’ ആഗസ്ത് 30, 31 തീയതികളിൽ
ബാംഗ്ലൂരിലെ ഓണാഘോഷങ്ങളിൽ ഏറ്റവും പ്രശസ്തമായ സർജാപൂർ മലയാളി സമാജത്തിൻ്റെ, ‘സർജാപൂരം 2025’, ആഗസ്ത് 30 , 31 തീയതികളിൽ അബ്ബയ്യ സർക്കിളിലുള്ള ദി പാലസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. 30ന് രാവിലെ 20 ഓളം ടീമുകൾ പങ്കെടുക്കുന്ന അഖില കർണാടക തിരുവാതിര മത്സരത്തോടെ ആരംഭം കുറിക്കും. ഉച്ചകഴിഞ്ഞ് വിവിധ കലാപരിപാടികൾ, വടം വലി മത്സരം, വൈകിട്ട് മൂവാറ്റുപുഴ ഏഞ്ചൽ വോയ്‌സ് അവതരിപ്പിക്കുന്ന ഏഞ്ചൽ മേലോഡീസ് ഗാനമേള.
മണ്ണിടിച്ചിൽ; താമരശ്ശേരി ചുരം പൂർണമായും അടച്ചു
താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു. യാത്രക്കാർ കുറ്റ്യാടി, നാടുകാണി ചുരം വഴി പോകണം. ഒമ്പതാം വളവ് വ്യൂ പോയിൻ്റിനു സമീപം മണ്ണും കല്ലുകളും മരങ്ങളും റോഡിലേക്ക് പതിച്ചതോടെയാണ് കോഴിക്കോട്-വയനാട് ദേശീയ പാത 766ൽ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു ഇതുവഴി ഗതാഗതം നിർത്തിവെച്ചതായി വയനാട്
ന്യൂനമർദ്ദം; കർണാടകയിൽ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്
ബംഗാൾ ഉൾക്കടലിൻ്റെ വടക്ക്, ഒഡീഷ തീരത്തിനടുത്ത് രൂപം കൊണ്ട ന്യൂനമർദ്ദം കാരണം സെപ്റ്റംബർ 1 വരെ കർണാടകയിൽ വ്യാപകമായി മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിച്ചുകിടക്കുന്ന ന്യൂനമർദ്ദവും അനുബന്ധ ന്യൂനമർദവും സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് കാരണമാകും. ഇന്ന് മുതൽ സെപ്റ്റംബർ 1 വരെ തീരദേശ കർണാടകയിൽ വ്യാപകമായ മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. ഇന്ന് ഉത്തര കന്നഡ,
സർക്കാർ ഓഫീസുകളിലെ ശനിയാഴ്ച അവധി; സെപ്തംബർ 11ന് ചർച്ച
ശനിയാഴ്ചകളിൽ അവധി നൽകുന്നതു സംബന്ധിച്ച് സെപ്തംബർ 11ന് വൈകിട്ട് 3 ന് സംഘടനാ പ്രതിനിധികളുമായി സെക്രട്ടേറിയറ്റിൽ ചർച്ച നടത്തും. വി.എസ്. അച്യുതാനന്ദൻ അദ്ധ്യക്ഷനായിരുന്ന ഭരണ പരിഷ്കാര കമ്മിഷൻ 2019ലാണ് സർക്കാർ ഓഫീസുകളിൽ ശനിയാഴ്ചകളിൽ അവധി നൽകാൻ ശുപാർശ ചെയ്തത്. ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഘട്ടം ഘട്ടമായി 60 വയസാക്കി ഉയർത്തുക, പൊതു അവധികളും ക്യാഷ്വൽ ലീവ് കുറയ്ക്കുക, ഓഫീസ് സമയം രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ ആക്കുക.
ഇന്ത്യയ്ക്കു മേല്‍ ട്രംപ് ചുമത്തിയ 50 ശതമാനം തീരുവ ഇന്നുമുതല്‍ പ്രാബല്യത്തിൽ
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യക്കുമേൽ ചുമത്തുമെന്ന് പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും. തിങ്കളാഴ്‌ച യുഎസ് ആഭ്യന്തരസുരക്ഷാമന്ത്രാലയം ഇതുസംബന്ധിച്ച കരടുവിജ്ഞാപനമിറക്കി. നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം ഇതും ചേരുമ്പോൾ ഇന്ത്യയിൽ നിന്ന് യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും. ബുധനാഴ്‌ച യുഎസ് സമയം അർധരാത്രി 12.01-നുശേഷം (ഇന്ത്യൻസമയം പകൽ 9) അവിടത്തെ വിപണിയിലെത്തുന്നതും സംഭരണശാലകളിൽനിന്ന് യുഎസ് വിപണികളിലേക്ക്
ബാഡ്‌മിൻ്റൺ വേൾഡ് ചാമ്പ്യൻഷിപ്പിൽ രണ്ടാം റൗണ്ടിൽ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയും
ഇന്ത്യയുടെ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയും ബാഡ്‌മിൻ്റൺ വേൾഡ് ചാമ്പ്യൻഷിപ്പിൽ രണ്ടാം റൗണ്ടിലെത്തി. ഇന്ന് നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ ഇരുവരും വിജയം നേടി. ബൾഗേറിയയുടെ കലോയന നാൽബന്റോവയെ വനിതാ സിംഗിൾസ് വിഭാഗത്തിൽ ആണ് സിന്ധു തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്‍റെ ജയം. സ്കോർ: 23-21, 21-6. പുരുഷ സിംഗിൾസ് വിഭാഗത്തിൽ മലയാളി താരം എച്ച്. എസ്. പ്രണോയ് ഫിൻലൻഡ് താരം ജാവോകിം ഓൾഡോർഫിനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു പ്രണോയ്‌യും
പൊതുപരിപാടിയില്‍ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ബൊക്കെ സ്വീകരിക്കാതെ മന്ത്രി എം ബി രാജേഷ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിപാടികളിൽ പാലിക്കേണ്ട ഹരിത പ്രോട്ടോകോൾ പാലിക്കാതെ നിരോധിച്ച പ്ലാസ്റ്റിക്ക് ബൊക്കെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് തന്നെ നൽകി കുത്തനൂർ പഞ്ചായത്ത് ഭരണസമിതി. അതിലെ ചട്ടലംഘനം വേദിയിൽ നിന്ന് തന്നെ ബൊക്കെ വാങ്ങാതെ മന്ത്രി എംബി രാജേഷ് ചൂണ്ടിക്കാട്ടി. 10,000 രൂപ പിഴയീടാക്കാൻ കഴിയുന്ന കുറ്റമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം
ജമ്മു ജമ്മുകാഷ്‌മീരിലുണ്ടായ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം എട്ടായി
ജമ്മുകാഷ്‌മീരിലുണ്ടായ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം എട്ടായി. 12 പേ ർക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിന്നൽ പ്രളയത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഫോൺ – ഇന്റർനെറ്റ് ബന്ധം പലയിടത്തും താറുമാറായികിടക്കുകയാണ്. സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്.