മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്
രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.‘അദ്ദേഹത്തിൻ്റെ പ്രത്യേക ഉപദേശത്തിന് നന്ദി. ഇന്ന് മുഖ്യമന്ത്രി പറഞ്ഞതു പോലെ പരാതിയോ കേസോ ഇല്ലെങ്കിലും ധാർമ്മികതയുടെയും സ്ത്രീത്വത്തോടുള്ള ബഹുമാനത്തിൻ്റെ പേരിലും ഞങ്ങൾ രാഹുലിനെതിരെ നടപടിയെടുത്തു. പാർട്ടിക്ക് എടുക്കാവുന്ന ഏറ്റവും വലിയ നടപടിയെടുത്ത് മാറ്റിനിർത്തി’- വി ഡി സതീശൻ വ്യക്തമാക്കി. ”എൻ്റെ നേരെ വിരൽ ചൂണ്ടിയ മുഖ്യമന്ത്രിയോട് പറയാനുള്ളത്, ബാക്കി 4 വിരലുകളും അദ്ദേഹത്തിൻ്റെ നേരെയാണ് ചൂണ്ടിയിരിക്കുന്നത്
ഫിഡെ ലോകകപ്പ് ചെസ്സ് ഇന്ത്യയിൽ
ഫിഡെ സംഘടിപ്പിക്കുന്ന 2025ലെ പുരുഷവിഭാഗം ലോകകപ്പ് മത്സരം ഈ വര്‍ഷം ഗോവയില്‍ നടക്കും. ഫിഡെ ലോകകപ്പ് 23 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിവരുന്നത്. ഇതിന് മുന്‍പ് 2002ലാണ് ഫിഡെ ലോകകപ്പ് ഇന്ത്യയില്‍ നടന്നത്. അന്ന് ഹൈദരാബാദിലായിരുന്നു ടൂര്‍ണ്ണമെന്‍റ് നടന്നത്. ഇന്ത്യയുടെ യശസ്സുയര്‍ത്തുന്ന ഈ ടൂര്‍ണ്ണമെന്‍റ് ഒക്ടോബര്‍ 30ന് ആരംഭിക്കും. ഇന്ത്യയിലെ വേദി ഗോവയായിരിക്കുമെന്ന് ഇന്നലെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. നവമ്പര്‍ 27 വരെയായിരിക്കും മത്സരം. ലോകത്തിലെ മികച്ച 206 താരങ്ങള്‍ ഈ വര്‍ഷം
രാഹുൽ സദാശിവൻ – പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’ ടീസർ പുറത്ത്
വൈ നോട്ട് സ്റ്റുഡിയോസ്, നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ബാനറിൽ, രാഹുൽ സദാശിവൻ-പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’യുടെ ടീസർ പുറത്ത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് എസ്.ശശികാന്ത്, ചക്രവർത്തി രാമചന്ദ്ര എന്നിവർ ചേർന്നാണ്. നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിൻ്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ – നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ.’
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്ന ആരോപണങ്ങൾ വളരെ ഗൗരവമുള്ളത്: മുഖ്യമന്ത്രി
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്ന ആരോപണങ്ങൾ വളരെ ഗൗരവമുള്ളതും അത് ക്രിമിനൽ രീതിയാണെന്നും നിയമപരമായ നടപടിയെല്ലാം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരാതി ഉന്നയിക്കുന്നവർക്ക് എല്ലാ സംരക്ഷണവും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘രാഹുലിനെതിരായ ആരോപണങ്ങൾ മലയാളി സമൂഹം ഏറ്റെടുത്തു. ക്രിമിനൽ മൈൻഡ് ഉള്ള ആൾ ആ സ്ഥാനത്ത് ഇരിക്കരുതെന്ന പൊതുഅഭിപ്രായം ഉണ്ട്. പൊതുപ്രവർത്തകർക്കുള്ള അംഗീകാരത്തിന് അപവാദം വരുത്തിവയ്ക്കുന്ന ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ട് എന്ന്
സീതാ സ്വയംവരം കഥകളി അവതരിപ്പിച്ചു
കൈരളി നിലയം സ്കൂളിൽ ബെംഗളൂരു ക്ലബ് ഫോർ കഥകളി & ദി ആർട്‌സ് (ബിസികെഎ) സീതാ സ്വയംവരം കഥകളി അവതരിപ്പിച്ചു. കൈരളി കലാസമിതിയുമായി ചേർന്നാണ് ബിസികെഎ കഥകളി സംഘടിപ്പിച്ചത്. കൊട്ടാരക്കര തമ്പുരാൻ ഈ കഥകളി അവതരണം, രാമായണത്തിലെ സീതാ സ്വയംവര എപ്പിസോഡ് വിവരിക്കുന്ന ആട്ടക്കഥയാണ്. പരശുരാമനായി കലാക്ഷേത്രം പ്രിയനമ്പൂതിരി, ശ്രീരാമനായി കലാ മണ്ഡലം പ്രിജിത്ത്, സീതയായി ആകാശ് നരസിപുരേ, ദശരഥനായി സുജിത് പുഷ്‌പക് എന്നിവർ വേഷങ്ങൾ അവതരിപ്പിച്ചു. വോക്കൽ കൈകാര്യം
ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ എല്ലാ പൊലീസുകാരെയും വെറുതെവിട്ടു
ഏറെ കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ എല്ലാ പൊലീസുകാരെയും വെറുതെവിട്ടു. സിബിഐ കോടതി ഒന്നാംപ്രതിക്ക് വിധിച്ച വധശിക്ഷയടക്കം റദ്ദാക്കി. അന്വേഷണത്തിൽ സിബിഐയ്ക്ക് ഗുരുതര വീഴ്‌ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഡിവൈഎസ്‌പി, എസ്‌പി, എഎസ്‌ഐ, സിപിഒ എന്നീ റാങ്കിലുള്ളവരായിരുന്നു പ്രതികൾ. ഒന്നാംപ്രതി എഎസ്ഐ കെ ജിതകുമാർ, രണ്ടാംപ്രതി സിപിഒ എസ് വി ശ്രീകുമാർ എന്നിവർക്കാണ് തിരുവനന്തപുരം പ്രത്യേക സിബിഐ
ഓണക്കാലത്ത് സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ചു
ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ചു. ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ താഴെപ്പറയുന്ന പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. ട്രെയിൻ നമ്പർ 06009 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ കണ്ണൂർ വൺവേ എക്സ്പ്രസ് സ്പെഷൽ ആഗസ്റ്റ് 28ന് രാത്രി 11.55ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് രണ്ടിന് കണ്ണൂരിൽ എത്തും. ട്രെയിൻ നമ്പർ 16604 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു
റാപ്പർ വേടന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
യുവഡോക്ടറെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ റാപ്പർ വേടന് (ഹിരൺദാസ് മുരളി) ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് കേസിൽ വേടന് മുൻകൂർജാമ്യം അനുവദിച്ചത്. അടുത്തമാസം 9, 10 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഐടി ജീവനക്കാരനെ മർദിച്ച കേസിൽപ്രശസ്ത നടി ലക്ഷ്‌മി മേനോനെ ചോദ്യം ചെയ്യും
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രശസ്ത നടി ലക്ഷ്‌മി മേനോനെ പോലീസ് ചോദ്യം ചെയ്യും. നടിക്കൊപ്പമുണ്ടായിരുന്ന അനീഷ്, രഞ്ജിത്, സോനു എന്നിവരെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റുചെയ്തിരുന്നു. കേസിൽ ഉൾപ്പെട്ട ലക്ഷ്‌മി മേനോൻ ഒളിവിലാണ്. പിടിയിലായവർ ആലുവ, പറവൂർ സ്വദേശികളാണ്. ആലുവ സ്വദേശി അലിയാർ ഷാ സലീമിനാണ് മർദനമേറ്റത്. തന്നെ തട്ടിക്കൊണ്ടു പോയവരുടെ സംഘത്തിൽ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ ഞായറാഴ്‌ച കൊച്ചിയിലെ ബാനർജി
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കൃഷ്‌ണകുമാറിനെതിരേ പാലക്കാട് സ്വദേശിനിയുടെ പീഡന ആരോപണം
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കൃഷ്‌ണകുമാറിനെതിരേ പാലക്കാട് സ്വദേശിനിയുടെ പീഡന ആരോപണം. ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് കാണിച്ച് യുവതി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരാതി നൽകി. ബിജെപി-ആർഎസ്എസ് നേതാക്കളെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിട്ടും ഫലമുണ്ടായില്ലെന്നും യുവതി പറയുന്നു. ഏതാനും വർഷം മുൻപ് കൃഷ്ണകുമാറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. തുടർന്ന് എളമക്കരയിലെ ആർഎസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലൻകുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ എം.ടി.രമേശിനോടും