വയനാട് തുരങ്ക പാത നിർമ്മാണം ഈ മാസം 31ന് തുടങ്ങും
വയനാട് തുരങ്ക പാത നിർമ്മാണം ഈ മാസം 31ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതിയുടെ നിർമാണച്ചെലവ് 2134 കോടി രൂപയാണ്. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. 8.73 കി. മീ. പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപറേഷനാണ് പാതയുടെ നിർവഹണ ഏജൻസി. വയനാട്, കോഴിക്കോട്
സമന്വയ ദാസറഹള്ളി ഭാഗിൻ്റെ ഓണാഘോഷം ഒക്ടോബർ 12ന്
സമന്വയ എജ്യൂക്കേഷണൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ ഓണാഘോഷം ഒക്ടോബർ 12ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഷെട്ടിഹള്ളി ഡിആർഎൽഎസ് പാലസിൽ രാവിലെ 9 മണി മുതൽ നടക്കുന്ന പരിപാടിയിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. സമന്വയ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും കലാസന്ധ്യയും ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടും. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9731018039
ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ്; പി.വി.സിന്ധു പ്രീ ക്വാർട്ടറിൽ
ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ്സിൽ ഇന്ത്യയുടെ പി.വി.സിന്ധു പ്രീ ക്വാർട്ടറിൽ കടന്നു. ഇന്ന് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ വിജയിച്ചതോടെയാണ് പി.വി.സിന്ധു പ്രീക്വാർട്ടറിലെത്തിയത്. വനിതാ സിംഗിൾസ് വിഭാഗത്തിൽ മലേഷ്യയുടെ ലെറ്റ്ഷാന കരുപതേവനെയാണ് സിന്ധു തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ: 21-19, 21-15.
കേരളസമാജം ബാംഗ്ലൂർ യലഹങ്ക സോൺ ഓണാഘോഷം ഇന്ന്
കേരളസമാജം ബാംഗ്ലൂർ യലഹങ്ക സോൺ ഓണാഘോഷം ഇന്ന് യലഹങ്ക ഡോ.ബി.ആർ.അംബേദ്‌കർ ഭവനിൽ നടക്കും. ഐഎസ്‌ആർഒ മുൻ ചെയർമാൻ ഡോ.എസ്.സോമനാഥ് ഓണാഘോഷം ഉദ്ഘാടനം ചെയ്യും. സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ജെ.ആർ.ദീപക്, അനന്യ നായർ, അതിഥിനായർ എന്നിവർ നേത്യത്വം നൽകുന്ന ഗാനമേള, ഓണസദ്യ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് സോൺ ചെയർമാൻ എസ്കെ. പിള്ള, പ്രോഗ്രാം കൺവീനർ ശ്രീകുമാർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8277459358.
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; ലക്ഷ്‌മി മേനോൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ നടി ലക്ഷ്‌മി മേനോൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നടിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക് ശേഷം വിശദമായ വാദം കേൾക്കും.ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചെന്ന കേസിലാണ് ലക്ഷ്‌മി മേനോനെ പോലീസ് കേസെടുത്തിരുന്നത്. ലക്ഷ്‌മി മേനോൻ്റെ ഒപ്പമുണ്ടായിരുന്ന 3 സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഓണാവധി കഴിഞ്ഞ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച ലക്ഷ്‌മിയുടെ അറസ്റ്റ് കേസ് വീണ്ടും പരിഗണിക്കും വരെ കോടതി തടയുകയായിരുന്നു.
ഐസിസിയുടെ ഏകദിന റാങ്കിങ്; ശുഭ്മാന്‍ ഗില്‍ ഒന്നാമത്
ഐസിസിയുടെ ഏകദിന റാങ്കിങ്ങില്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങൾ. ബാറ്റസ്മാന്മാരുടെ റാങ്കിങ്ങില്‍ ആദ്യ നാലുസ്ഥാനങ്ങളില്‍ മൂന്നുപേരും ഇന്ത്യന്‍ താരങ്ങളാണ്. 784 റേറ്റിങ് പോയന്റുകളോടെ ശുഭ്മാന്‍ ഗില്‍ ഒന്നാമത് തുടരുമ്പോള്‍ രണ്ടാമത് രോഹിത് ശര്‍മയും നാലാമത് വിരാട് കോലിയുമാണ്. രോഹിത്തിന് 756 പോയന്റാണുള്ളത്. ബാറ്റര്‍മാരില്‍ മൂന്നാമത് പാക് താരം ബാബര്‍ അസമാണ്. 739 റേറ്റിങ് പോയന്റാണ് താരത്തിനുള്ളത്. 736 റേറ്റിങ്ങുമായി കോലി തൊട്ടുപിന്നിലുണ്ട്. കിവീസ് താരം ഡാരില്‍ മിച്ചലാണ് അഞ്ചാമത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു
പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച സ്ത്രീകളിൽനിനിന്നു നേരിട്ടു പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചിരുന്നത്. ഇതു സംബന്ധിച്ച് ലഭിച്ച നിയമോപദേശങ്ങളെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർ കൂടി ആലോചിച്ചതിനു ശേഷമാണ് നിയമനടപടിയിലേക്കു കടക്കാമെന്ന തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് രാഹുലിന് എതിരെ ആരോപണം ഉയർന്നിരുന്നത്. ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്നത്
ബാംഗ്ലൂര്‍ കേരള സമാജം പൂക്കള മത്സരം സെപ്റ്റംബർ 14ന്
ബാംഗ്ലൂര്‍ കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിത്തില്‍ സെപ്റ്റംബർ 14ന് നടക്കും. ഞായറാഴ്ച രാവിലെ 9:30ന് ആരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും. മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 5×5 അടിയാണ്. ഒരു ടീമില്‍ അഞ്ചു പേര്‍ക്ക് പങ്കെടുക്കാം. ബാംഗ്ലൂർ നിവാസികളെ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ
അശ്വിൻ ഐപിഎല്ലിൽ നിന്ന് വിരമിച്ചു
സൂപ്പർതാരം ആർ.അശ്വിൻ ഐപിഎല്ലിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. 38 കാരനായ അശ്വിൻ തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് ആരാധകരെ ഈ വിവരം അറിയിച്ചത്. 2025 ഐപിഎൽ സീസണിലേക്കുള്ള മെഗാ ലേലത്തിൽ 9.75 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) അശ്വിനെ സ്വന്തമാക്കിയിരുന്നു. സിഎസ്കെ വരുന്ന സീസണ് മുന്നോടിയായി താരത്തെ കൈമാറ്റം ചെയ്യുമെന്നുള്ള വാർത്ത പ്രചരിക്കുന്നതിനിടെയാണ് പെട്ടെന്ന് ഐപിഎല്ലിൽ നിന്ന് വിരമിക്കുകയാണെന്ന് രവിചന്ദ്രൻ അശ്വിൻ പ്രഖ്യാപിച്ചത്. ‘വിശേഷപ്പെട്ടൊരു ദിവസവും അതുകൊണ്ടുതന്നെ വിശേഷപ്പെട്ടൊരു
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് ഓറഞ്ച് അലർട്ടുള്ളത്. അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അടുത്ത 3 ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും