അമേരിക്കയിൽ 2 വിദ്യാർഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്
World
1 min read
7.8k

അമേരിക്കയിൽ 2 വിദ്യാർഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

ഓഗസ്റ്റ്‌ 28, 2025
0

അമേരിക്കയിലെ മിനിയാപോളിസിൽ 2 വിദ്യാർഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 23 കാരനായ റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ് വുമൻ ആണ് കാത്തലിക്ക് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് നേരേ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. പ്രാർഥനാ ചടങ്ങിനിടെയായിരുന്നു ആക്രമണം. രണ്ട് വിദ്യാർഥികൾ വെടിവെപ്പിൽ കൊല്ലപ്പെടുകയും 17 വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ സ്‌കൂളിൻ്റെ പാർക്കിങ്ങിൽ ഇയാളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായും പ്രതി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനമെന്നും റിപ്പോർട്ടുകളിലുണ്ട്.പ്രതി

Continue Reading
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്ക ജ്വരം
Kerala
0 min read
7.5k

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്ക ജ്വരം

ഓഗസ്റ്റ്‌ 28, 2025
0

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ 43കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഇവർ. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. 6 പേരാണ് കോഴിക്കോട്ട് ഇതുവരെ അമീബിക് മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. വയനാട്, മലപ്പുറം ജില്ലകളിലും അമീബിക് മസ്‌തിഷ്‌ക ജ്വരം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്‌തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

Continue Reading
കളമശേരിയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു
Kerala
0 min read
8.4k

കളമശേരിയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

ഓഗസ്റ്റ്‌ 28, 2025
0

കളമശേരിയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കളമശേരി സുന്ദരഗിരിക്കു സമീപം ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ഞാറയ്ക്കൽ സ്വദേശി നികത്തിത്തറ വീട്ടിൽ വിനോദിൻ്റെ മകൻ വിവേക് (25) ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷാക്കൂലി കൊടുക്കാത്തതിലുള്ള തർക്കമാണ് ആക്രമണത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. ആക്രമണം നടത്തിയ രണ്ടുപേരും പിടിയിലായി. സനോജും പ്രസാദുമാണ് പിടിയിലായത്. ഇവർ തോപ്പുംപടി സ്വദേശികളാണ്. മൂവരും കളമശേരിയിൽ വാടകയ്ക്കു താമസിക്കുന്നവരാണ്.

Continue Reading
രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ തുടരുന്നു
Kerala
0 min read
9.3k

രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ തുടരുന്നു

ഓഗസ്റ്റ്‌ 28, 2025
0

കൊച്ചിയിൽ നടന്ന പരിപാടിക്കിടെ കുഴഞ്ഞു വീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിലവിൽ ചികിത്സയിലാണ് അദ്ദേഹം. ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഒരു പരിപാടിക്കിടെയാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി രാജേഷ് കേശവ് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ ലേക്ക്‌ഷോർ ആശുപത്രിയിൽ എത്തിച്ച രാജേഷിന് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ അദ്ദേഹത്തെ ഇപ്പോൾ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദയധമനികളിൽ

Continue Reading
ഓഗസ്റ്റ് 30 വരെ കർണാടകയിലെ പല ഭാഗങ്ങളിലും ശക്തമായ മഴക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്
Karnataka
1 min read
8.1k

ഓഗസ്റ്റ് 30 വരെ കർണാടകയിലെ പല ഭാഗങ്ങളിലും ശക്തമായ മഴക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്

ഓഗസ്റ്റ്‌ 28, 2025
0

കർണാടകയിൽ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച കർണാടകയിലെ പല പ്രദേശങ്ങളിലും തലസ്ഥാനമായ ബംഗളുരുവിലും കനത്ത മഴ ലഭിച്ചു. കാലാവസ്ഥാ വകുപ്പ് കർണാടകയുടെ വിവിധ ജില്ലകളിൽ ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചു. നാളെ വരെ തീരദേശ മേഖല, മലനാട്, വടക്കൻ ഉൾനാടൻ, തെക്കൻ ഉൾനാടൻ കർണാടക എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് തുടരുമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ അറിയിച്ചു. ഓഗസ്റ്റ് 30 വരെ സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ മഴയും ശക്തമായ കാറ്റുണ്ടാകുമെന്നാണ്

Continue Reading
ഓണാഘോഷകാലത്ത് നിരത്തുകൾ അപകടരഹിതമാക്കാൻ കർശനപരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്
Kerala
1 min read
8.1k

ഓണാഘോഷകാലത്ത് നിരത്തുകൾ അപകടരഹിതമാക്കാൻ കർശനപരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

ഓഗസ്റ്റ്‌ 28, 2025
0

ഈ ഓണാഘോഷകാലത്ത് നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ആഘോഷ സമയങ്ങളിൽ വാഹനാപകടങ്ങൾ മുന്നിൽ കണ്ടാണ് പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ല ആർ.ടി.ഒ ബി.ഷഫീക്ക് നിർദേശം നൽകിയത്. നിയമം ലം ഘിച്ച് നിരത്തിലിറങ്ങുന്നത് തടയാനും ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനത്തിനും റൈസിങ്ങിനും എത്തുന്നത് തടയാനും ജില്ലയിലെ വിനോദ കേന്ദ്രങ്ങൾ, അപകട മേഖലകൾ, ദേശീയ-സം സ്ഥാന പാത, പ്രധാന നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മഫ്‌തിയിൽ കാമറ

Continue Reading
ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു
India
0 min read
8.6k

ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ഓഗസ്റ്റ്‌ 28, 2025
0

ജമ്മുകാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ബന്ദിപ്പോര ജില്ലയിലെ ഗുരോസ് സെക്ടറിലെ നിയന്ത്രണ രേഖയിലാണ് ഏറ്റുമുട്ടലുണ്ടായത്. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരുമായാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യവും ജമ്മുകാശ്മീർ പോലീസും രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഭീകരർ വെടിയുതിർത്തപ്പോൾ സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

Continue Reading
കര്‍ഷകനെയും ഭാര്യയെയും മകനെയും ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി
Kerala
0 min read
9.6k

കര്‍ഷകനെയും ഭാര്യയെയും മകനെയും ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി

ഓഗസ്റ്റ്‌ 28, 2025
0

കാഞ്ഞങ്ങാട് പറക്കളായി ഗ്രാമത്തിലെ കര്‍ഷകനെയും ഭാര്യയെയും മകനെയും ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ഗോപി(58), ഭാര്യ ഇന്ദിര(54), മകന്‍ രഞ്ജേഷ്(34) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷ്(27) ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നു കരുതുന്നു. കഴിഞ്ഞ ദിവസം ഇവര്‍ ബന്ധു വീടുകളില്‍ പോകുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്തതായും അയല്‍വാസികള്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നിന് ഗോപിയുടെ സഹോദരന്റെ ഭാര്യയ്ക്ക് വന്ന ഫോണ്‍ കോളിലാണ് വിവരമറിയുന്നത്. ഫോണ്‍ വിളിച്ചത്

Continue Reading
ഓണത്തിരക്ക്; കണ്ണൂരിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ മറ്റന്നാൾ
Karnataka
0 min read
9.5k

ഓണത്തിരക്ക്; കണ്ണൂരിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ മറ്റന്നാൾ

ഓഗസ്റ്റ്‌ 28, 2025
0

മലയാളികൾക്ക് നാട്ടിലെത്താൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് അനുവദിച്ച സ്പെഷ്യൽ ട്രെയിൻ നാളെ കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്കും 30ന് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും സർവീസ് നടത്തും. കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ മാസങ്ങൾക്കു മുമ്പേ വെയ്‌റ്റിംഗ് ലിസ്റ്റിൽ ആയിരുന്നു. കർണാടക, കേരള ആർ.ടി.സി ബസുകളിലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഓണത്തിരക്ക് കാരണം കർണാടക, കേരള ആർ.ടി.സി കേരളത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെഷ്യൽ ട്രെയിൻ സമയക്രമം:നാളെ രാത്രി 9.30നു കണ്ണൂരിൽ

Continue Reading
യുഎസിൽ സ്കൂളിൽ വെടിവയ്പ്;  2 കുട്ടികൾക്ക് ദാരുണാന്ത്യം
World
0 min read
8.7k

യുഎസിൽ സ്കൂളിൽ വെടിവയ്പ്; 2 കുട്ടികൾക്ക് ദാരുണാന്ത്യം

ഓഗസ്റ്റ്‌ 28, 2025
0

യുഎസിലെ മിനസോടയിൽ സ്വകാര്യ സ്‌കൂളിൽ നടന്ന വെടിവയ്‌പിൽ 2 കുട്ടികളടക്കം 3 പേർ കൊല്ലപ്പട്ടു. 17 പേർക്കു പരിക്കുപറ്റി. മിനിയപ്പലിസ് നഗരത്തിലെ അനൻസിയേഷൻ കാത്തലിക് സ്കൂളിൽ കുർബാനയിൽ പങ്കെടുക്കുകയായിരുന്ന കുട്ടികൾക്കുനേരെയാണു വെടിവയ്പുണ്ടായത്. പിന്നീട് അക്രമി ജീവനൊടുക്കി. ഒരു സ്വകാര്യ എലിമെൻ്ററി സ്‌കൂളാണിത്. മിനിസോട്ടയിലെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് സ്ക്‌കൂൾ സ്‌ഥിതിചെയ്യുന്നത്. 395 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. അക്രമത്തിൽ പരുക്കേറ്റ കുട്ടികൾ ചികിത്സയിൽ തുടരുന്നു. ചിലരുടെ നില ഗുരുതരമാണ്.

Continue Reading