മുഖ്യമന്ത്രിയാകാൻ ഇല്ല: ശശി തരൂർ എം.പി
India
0 min read
7.8k

മുഖ്യമന്ത്രിയാകാൻ ഇല്ല: ശശി തരൂർ എം.പി

ഓഗസ്റ്റ്‌ 28, 2025
0

മുഖ്യമന്ത്രിയാകാൻ ഇല്ലെന്നും സ്ഥാനമാനങ്ങൾ താൻ ആഗ്രഹിച്ചിട്ടില്ലെന്നും ഡോ ശശി തരൂർ എം പി. എക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശി തരൂർ നിലപാട് വ്യക്തമാക്കിയത്. ഏറ്റവും അധികം ആളുകൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് തന്നെയാണെന്ന സർവ്വേ ഫലം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്ന് പോലും കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് തരൂർ ഇപ്പോൾ നിലപാടിൽ വ്യക്തത വരുത്തിയിരിക്കുന്നത്. കേരളത്തിൻ്റെ മുഖ്യമന്ത്രിയാകാൻ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും

Continue Reading
ബിഎംസിസി ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
Association News
1 min read
7.6k

ബിഎംസിസി ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 28, 2025
0

ബാംഗ്ലൂർ മെട്രോ സിറ്റി ക്ലബ്ബിൻ്റെ ഈ വർഷത്തെ ഓണാഘോഷവും കുടുംബസംഗമവും വൈവിധ്യമാർന്ന കലാകായിക പരിപാടികളോടെ ബാലിബെൽ റിസോർട്ടിൽവച്ച് സംഘടിപ്പിച്ചു. പി.വി.കെ.രാമൻ ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നൃത്തനൃത്യങ്ങൾ, നാടൻപാട്ടിൻ്റെ നൃത്താവിഷ്ക്കാരം, ഗാനാലാപനം എന്നിവ അരങ്ങേറി. ഉച്ചയ്ക്ക് 12 മണിക്കു നടന്ന കുടുംബസംഗമത്തിൻ്റെ ഉദ്‌ഘാടനം സെൻട്രൽ ജി.എസ്.ടി & ഇൻകം ടാക്സ് CAO സി.എ.ഒ ബിന്ദു മധുസൂധന പണിക്കർ നിർവ്വഹിച്ചു. ചടങ്ങിൽ ബിഎംസിസി പ്രസിഡണ്ട് അഡ്വ. ശ്രീകുമാർ അധ്യക്ഷത

Continue Reading
ഓണാവധിക്കായി സംസ്ഥാനത്തെ സ്കൂ‌ളുകൾ നാളെ അടയ്ക്കും
Kerala
0 min read
9.6k

ഓണാവധിക്കായി സംസ്ഥാനത്തെ സ്കൂ‌ളുകൾ നാളെ അടയ്ക്കും

ഓഗസ്റ്റ്‌ 28, 2025
0

ഓണാവധിക്കായി സംസ്ഥാനത്തെ സ്കൂ‌ളുകൾ നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങൾ കഴിഞ്ഞാണ് വിദ്യാലയങ്ങൾ അടയ്ക്കുന്നത്. സെപ്റ്റംബർ 8 നാണ് ഓണാവധി കഴിഞ്ഞ് വീണ്ടും സ്കൂ‌ളുകൾ തുറക്കുക. ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഓണപ്പരീക്ഷ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. സ്‌കൂൾ തുറന്ന് 7 ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും.

Continue Reading
ഫൈനലില്‍ പ്രജ്ഞാനന്ദയ്ക്ക് കാലിടറി; തോറ്റത് ട്രൈബ്രേക്കറില്‍
Sports
1 min read
8.1k

ഫൈനലില്‍ പ്രജ്ഞാനന്ദയ്ക്ക് കാലിടറി; തോറ്റത് ട്രൈബ്രേക്കറില്‍

ഓഗസ്റ്റ്‌ 28, 2025
0

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ അഞ്ചര പോയിന്‍റ് വീതം നേടി ഫൈനലില്‍ കടന്ന 3 പേര്‍ തമ്മിലുള്ള കിരീടപ്പോരാട്ടത്തിൽ പ്രജ്ഞാനന്ദയ്‌ക്ക് തോൽവി. ഇന്ത്യയുടെ ഗുകേഷിന് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.അഞ്ച് പോയിന്‍റുണ്ടായിരുന്ന പ്രജ്ഞാനന്ദ, അവസാന കളിയില്‍ അമേരിക്കയുടെ ലെവോണ്‍ ആരോണിയനെ സമനിലയില്‍ തളച്ചതോടെ അഞ്ചര പോയിന്‍റോടെ ഫൈനലില്‍ എത്തുകയായിരുന്നു. പ്രജ്ഞാനന്ദയ്‌ക്കൊപ്പം അഞ്ച് പോയിന്‍റോടെ നിന്നിരുന്ന ഫാബിയാനോ കരുവാനയ്‌ക്ക് അവസാന റൗണ്ട് മത്സരം ഗുകേഷിനോടായിരുന്നു. തീപാറുന്ന പോരിനൊടുവില്‍ ഗുകേഷ് ഫാബിയാനോ കരുവാനയെ സമനിലയില്‍ പിടിച്ചു.

Continue Reading
Kerala
1 min read
7.5k

കർണാടക ആർടിസി ബസ്, കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി നാലുപേർ മരിച്ചു

ഓഗസ്റ്റ്‌ 28, 2025
0

കർണാടക ആർടിസി കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി നാലുപേർ മരിച്ചു. കർണാടക – കേരള അതിർത്തിയിലെ കാസർഗോഡ് തലപ്പാടിയിലാണ് അപകടമുണ്ടായത്. മരിച്ച നാലുപേരിൽ മൂന്നുപേർ സ്ത്രീകളാണ്. ബസിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അരികിൽ നിർത്തിയിട്ട ഓട്ടോ ഇടിച്ചുതെറുപ്പിച്ച ബസ്, കാത്തിരിപ്പ് കേന്ദ്രത്തിലിരിക്കുന്ന ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. മരിച്ചവരുടെ

Continue Reading
നേപ്പാള്‍ വഴി 3 പാകിസ്താൻ ഭീകരവാദികള്‍ നുഴഞ്ഞു കയറിയതായി സംശയം
India
0 min read
8.1k

നേപ്പാള്‍ വഴി 3 പാകിസ്താൻ ഭീകരവാദികള്‍ നുഴഞ്ഞു കയറിയതായി സംശയം

ഓഗസ്റ്റ്‌ 28, 2025
0

നേപ്പാള്‍ വഴി പാകിസ്താൻ ഭീകരവാദികള്‍ നുഴഞ്ഞു കയറിയെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ബിഹാർ പോലീസ് സംസ്ഥാന വ്യാപക ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ജയ്‌ഷെ മുഹമ്മദിൻ്റെ അംഗങ്ങളെന്ന് കരുതുന്ന 3 പേരാണ് ബിഹാറിലേക്ക് കടന്നത്. റാവല്‍ പിണ്ടി സ്വദേശി ഹസൻ അലി, ഉമര്‍കോട് സ്വദേശി ആദില്‍ ഹുസൈന്‍, ബഹാവല്‍പുര്‍ സ്വദേശി മുഹമ്മദ് ഉസ്മാന്‍ എന്നിവരാണ് സംസ്ഥാനത്തെത്തിയതെന്ന് ബിഹാര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളും പേരും പാസ്‌പോര്‍ട്ട് വിവരങ്ങളും സംസ്ഥാനത്തിൻ്റെ അതിര്‍ത്തി ജില്ലകളില്‍ ലഭ്യമാക്കുകയും നിരീക്ഷണം

Continue Reading
കോമണ്‍വെല്‍ത്ത് ഗെയിംസ് 2030; വേദിയാകാൻ ഇന്ത്യ രംഗത്ത്
Sports
0 min read
8.7k

കോമണ്‍വെല്‍ത്ത് ഗെയിംസ് 2030; വേദിയാകാൻ ഇന്ത്യ രംഗത്ത്

ഓഗസ്റ്റ്‌ 28, 2025
0

2030ലെ കോമണ്‍ വെല്‍ത്ത് ഗെയിംസിനു വേദയാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ക്യാബിനെറ്റ് യോഗമാണ് കോമണ്‍ വെല്‍ത്ത് ഗെയിംസ് വേദിക്കായുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അനുവാദം നല്‍കിയത്. ഇന്ത്യയിലേക്ക് കൂടുതല്‍ അന്താരാഷ്‌ട്ര കായിക മത്സരങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിനുള്ള നിര്‍ണായക ചുവടുവയ്‌പ്പായി ഈ തീരുമാനം. കേന്ദ്രകായിക മന്ത്രാലയമാണ് രാജ്യത്ത് കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘടിപ്പിക്കണമെന്ന ആശയം മുന്നോട്ടു വച്ചത്. ഇതിനോട് കേന്ദ്രം അനുഭാവം പ്രകടിപ്പിച്ചക്കുകയായിരുന്നു.

Continue Reading
മുംബൈയെയും കൊങ്കണിനെയും ബന്ധിപ്പിക്കുന്ന റോ-റോ ഫെറി സർവീസ് സെപ്റ്റംബർ 1 മുതൽ
India
1 min read
8.5k

മുംബൈയെയും കൊങ്കണിനെയും ബന്ധിപ്പിക്കുന്ന റോ-റോ ഫെറി സർവീസ് സെപ്റ്റംബർ 1 മുതൽ

ഓഗസ്റ്റ്‌ 28, 2025
0

മുംബൈയെയും കൊങ്കണിനെയും ബന്ധിപ്പിക്കുന്ന മഹാരാഷ്‌ട്ര സർക്കാരിൻ്റെ പുതിയ റോ-റോ (റോൾ-ഓൺ, റോൾ-ഓഫ്) ഫെറി സർവീസ് സെപ്റ്റംബർ 1 മുതൽ ആരംഭിക്കും. മുംബൈ – ഗോവ ഹൈവേയിലെ ഗതാഗതക്കുരുക്കിന് ഇതോടെ അറുതി വരും. ഇതോടെ യാത്രാസമയം ഗണ്യമായി കുറയും. വെറും 3 മണിക്കൂർകൊണ്ട് രത്നഗിരിയിലേക്കും 5 മണിക്കൂറുകൊണ്ട് വിജയദുർഗിലേക്കും എത്താനാകും. സാധാരണയായി റോഡ് മാർഗം 10-12 മണിക്കൂറാണ് എടുക്കുന്നത്. ഫെറിയുടെ ടിക്കറ്റിംഗ് സംവിധാനം എല്ലാത്തരം യാത്രക്കാർക്കും സൗകര്യപ്രദമായ വിധത്തിലാണ്. ഇക്കണോമി ക്ലാസിന്

Continue Reading
ഹരിതകർമ സേനാംഗങ്ങളുടെ ഉത്സവ ബത്ത കൂട്ടി
Kerala
0 min read
9.0k

ഹരിതകർമ സേനാംഗങ്ങളുടെ ഉത്സവ ബത്ത കൂട്ടി

ഓഗസ്റ്റ്‌ 28, 2025
0

ഹരിതകർമ സേനാംഗങ്ങളുടെ ഉത്സവ ബത്ത കൂട്ടി. കഴിഞ്ഞ വർഷം നൽകിയിരുന്ന 1000 രൂപ, 250 രൂപയായാണ് വർധിപ്പിച്ചത്. തനത് ഫണ്ടിൽ നിന്നും ഈ തുക നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മന്ത്രി എം.ബി രാജേഷ് നിർദേശം നൽകി. ഹരിതകർമ സേനയുടെ സേവനങ്ങൾ കണക്കിലെടുത്താണ് തുക വർധനവെന്ന് മന്ത്രി വ്യക്തമാക്കി. ഹരിതകർമ സേനാംഗങ്ങളെ കൂടാതെ തൊഴിലുറപ്പ്‌ തൊഴിലാളികൾക്കും സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി 1200 രൂപ നൽകാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ

Continue Reading
വാഹനങ്ങൾക്ക് കൈകാണിച്ചു, ആരും സഹായിച്ചില്ല; വാഹനാപകടത്തിൽപ്പെട്ട യുവാവ് മരിച്ചു
Kerala
0 min read
8.5k

വാഹനങ്ങൾക്ക് കൈകാണിച്ചു, ആരും സഹായിച്ചില്ല; വാഹനാപകടത്തിൽപ്പെട്ട യുവാവ് മരിച്ചു

ഓഗസ്റ്റ്‌ 28, 2025
0

മൂവാറ്റുപുഴയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. എറണാകുളം എംസി റോഡിൽ ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടമുണ്ടായത്. കോട്ടയം സൗത്ത് പാമ്പാടി ആലുങ്കപ്പറമ്പിൽ ചന്ദ്രൻ ചെട്ടിയാരുടെയും ശോഭയുടെയും മകൻ അനന്തു ചന്ദ്രൻ (30) ആണ് മരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മാനേജരാണ് അനന്തു. തടിലോറി റോഡരികിൽ ടയർ പഞ്ചറായതിനെത്തുടർന്ന് നിർത്തിയിട്ടിരിക്കുകയായിരുന്നു. പുലർച്ചെ 5. 15 ഓടെയാണ് ലോറി ഡ്രൈവർ അപകടം നടന്ന വിവരം അറിയുന്നത്. ഡ്രൈവറും പേഴയ്ക്കാപ്പിളി

Continue Reading