ബാംഗ്ലൂര്‍ കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിത്തില്‍ സെപ്റ്റംബർ 14ന് നടക്കും. ഞായറാഴ്ച രാവിലെ 9:30ന് ആരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും.

മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 5×5 അടിയാണ്. ഒരു ടീമില്‍ അഞ്ചു പേര്‍ക്ക് പങ്കെടുക്കാം. ബാംഗ്ലൂർ നിവാസികളെ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ.

ഒന്നാം സമ്മാനം 15,000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 10000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 5000 രൂപയും ട്രോഫിയും 5 ടീമുകള്‍ക്ക് 2000 രൂപയും ട്രോഫിയും നല്‍കുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, കൾച്ചറൽ സെക്രട്ടറി മുരളിധരൻ.വി എന്നിവർ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബർ 10 ന് മുമ്പായി പേര് രജിസ്ടര്‍ ചെയ്യേണ്ടതാണ്.

ഇത് സംബന്ധിച്ച യോഗത്തില്‍ കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സുധീഷ്.പി.കെ, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി.വി.എന്‍.ബാലകൃഷ്ണന്‍, ജോയിൻ്റ് സെക്രട്ടറി അനിൽ കുമാർ.ഒ.കെ, അസിസ്റ്റൻ്റ് സെക്രട്ടറി വി.എൽ.ജോസഫ്, കള്‍ച്ചറല്‍ സെക്രട്ടറി വി ‍ മുരളീധരൻ തുടങ്ങിയവര്‍ സംബന്ധിച്ചു.

രജിസ്ട്രേഷന് ബന്ധപ്പെടുക:- +91 90363 39194, +91 87926 87607, 98861 81771

Related Posts