മലയാളി ഫാമിലി അസ്സോസിയേഷൻ്റെ 6-ാംമത് ഓണാഘോഷം “പൊന്നോണ സംഗമം 2026” അതിവിപുലമായി അഘോഷിച്ചു. ഇന്ദിരാനഗർ മെട്രോ സ്‌റ്റേഷന് സമീപമുള്ള രാഘവേന്ദ്ര പരിമള ഹാളിൽ വച്ച് നടത്തിയ ആഘോഷത്തിൽ താലപ്പൊലിയേന്തി മഹാബലി വരവേൽപ്പ്, ചെണ്ടമേളത്തോടെ ഘോഷയാത്രയും, തുടർന്ന് പ്രസിഡണ്ട് കേണൽ ഗംഗാധരൻ ഭദ്രദീപം കൊളുത്തി ആലോഷത്തിന് തുടക്കം കുറിയ്ക്കുകയും ഭരതനാട്യം , മോഹിനിയാട്ടം, തിരുവാതിരകളി, നവരസ സ്കൂൾ അബിഗരെ അവതരിപ്പിച്ച നൃത്തങ്ങൾ, ബ്രേക്ക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കോമഡി നാടകം, ഗാനമേള എന്നിവയും അതിവിപുലമായ ഓണ സദ്യയും, കൂടാതെ സംഘടനയിലെ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും ലക്കിഡ്രോ സമ്മാന വിതരണവും നടത്തിയതായി സെക്രട്ടറി റ്റി എ അനിൽ കുമാർ അറിയിച്ചു.

Related Posts