പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ആരോപണം ഉന്നയിച്ച സ്ത്രീകളിൽനിനിന്നു നേരിട്ടു പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചിരുന്നത്. ഇതു സംബന്ധിച്ച് ലഭിച്ച നിയമോപദേശങ്ങളെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർ കൂടി ആലോചിച്ചതിനു ശേഷമാണ് നിയമനടപടിയിലേക്കു കടക്കാമെന്ന തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് രാഹുലിന് എതിരെ ആരോപണം ഉയർന്നിരുന്നത്. ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്നത് ഉൾപ്പെടെയുള്ള ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവന്ന സാഹചര്യത്തിൽ സൈബർ വിഭാഗം കേസെടുക്കാനാണ് സാധ്യത.

Related Posts