സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദത്തിൻ്റെയും സ്വാധീനഫലമായി നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ജൂണ്‍ 22 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തില്‍ അടുത്ത ഏഴുദിവസം ഇതിൻ്റെയെല്ലാം സ്വാധീനഫലമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. വിവിധ ജില്ലകളില്‍ ജാഗ്രതയുടെ ഭാഗമായി കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Related Posts