വൈ നോട്ട് സ്റ്റുഡിയോസ്, നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ബാനറിൽ, രാഹുൽ സദാശിവൻ-പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’യുടെ ടീസർ പുറത്ത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് എസ്.ശശികാന്ത്, ചക്രവർത്തി രാമചന്ദ്ര എന്നിവർ ചേർന്നാണ്.
നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിൻ്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ – നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ.’ ‘ക്രോധത്തിന്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. ഉന്നത സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രമാണ് ഇതെന്ന പ്രതീതിയാണ് ടീസർ സമ്മാനിക്കുന്നത്. മികച്ച ദൃശ്യങ്ങളും പശ്‌ചാത്തല സംഗീതവും ടീസറിൻ്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്.