രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്ന ആരോപണങ്ങൾ വളരെ ഗൗരവമുള്ളതും അത് ക്രിമിനൽ രീതിയാണെന്നും നിയമപരമായ നടപടിയെല്ലാം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരാതി ഉന്നയിക്കുന്നവർക്ക് എല്ലാ സംരക്ഷണവും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘രാഹുലിനെതിരായ ആരോപണങ്ങൾ മലയാളി സമൂഹം ഏറ്റെടുത്തു. ക്രിമിനൽ മൈൻഡ് ഉള്ള ആൾ ആ സ്ഥാനത്ത് ഇരിക്കരുതെന്ന പൊതുഅഭിപ്രായം ഉണ്ട്. പൊതുപ്രവർത്തകർക്കുള്ള അംഗീകാരത്തിന് അപവാദം വരുത്തിവയ്ക്കുന്ന ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബാക്കി കാ ര്യങ്ങൾ സമൂഹം തീരുമാനിക്കേണ്ടത്. അത്തരം കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയേണ്ടതില്ല. നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വാഭാവികമായും പൊലീസ് പൊലീസ് സ്വീകരിക്കും. പരാതി നൽകാൻ ഏതെങ്കിലും തരത്തിൽ ആശങ്കയുണ്ടാകേണ്ടതില്ല. എല്ലാ സംരക്ഷണവും സർക്കാർ ഉറപ്പുവരുത്തും’ -മുഖ്യമന്ത്രി വ്യക്തമാക്കി.