ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കൃഷ്‌ണകുമാറിനെതിരേ പാലക്കാട് സ്വദേശിനിയുടെ പീഡന ആരോപണം. ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് കാണിച്ച് യുവതി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരാതി നൽകി. ബിജെപി-ആർഎസ്എസ് നേതാക്കളെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിട്ടും ഫലമുണ്ടായില്ലെന്നും യുവതി പറയുന്നു.

ഏതാനും വർഷം മുൻപ് കൃഷ്ണ‌കുമാറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. തുടർന്ന് എളമക്കരയിലെ ആർഎസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലൻകുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ എം.ടി.രമേശിനോടും വി.മുരളീധരനോടും പരാതി ഉന്നയിച്ചു. നീതി ലഭ്യമാക്കാമെന്നും കൃഷ്‌ണകുമാറിനെതിരേ നടപടി കൈക്കൊള്ളാമെന്നും എല്ലാവരും ഉറപ്പുനൽകി. എന്നാൽ ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല, യുവതി പരാതിയിൽ ആരോപിക്കുന്നു. അതേസമയം സ്വത്ത് തർക്കത്തിൻ്റെ ഭാഗമായുള്ള പരാതിയാണ് ഇതെന്നാണ് സി. കൃഷ്ണകുമാറിന്റെ പ്രതികരണം.

Related Posts