ജമ്മുകാഷ്‌മീരിലുണ്ടായ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം എട്ടായി. 12 പേ ർക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിന്നൽ പ്രളയത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

ഫോൺ – ഇന്റർനെറ്റ് ബന്ധം പലയിടത്തും താറുമാറായികിടക്കുകയാണ്. സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്.

Related Posts