കീറാമുട്ടിയായി യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി
Kerala
0 min read
9.2k

കീറാമുട്ടിയായി യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി

ഓഗസ്റ്റ്‌ 26, 2025
0

യൂത്ത് കോൺഗ്രസിൽ രാഹുൽ മാങ്കൂട്ടത്തിന്‍റെ രാജിയെ തുടർന്ന് ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു. രാഹുൽ രാജിവെച്ചിട്ട് 5 ദിവസം പിന്നിടുമ്പോഴും പുതിയ അധ്യക്ഷനെ കണ്ടെത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമായത് നിലവിൽ വൈസ് പ്രസിഡൻ്റായ അബിൻ വർക്കിയെ അധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമായതോടെയാണ്. സംസ്ഥാനത്ത് അഭിപ്രായ ഐക്യമുണ്ടാക്കി ഒറ്റ പേര് ദേശീയ നേതൃത്വത്തിന് സമർപ്പിക്കാനാണ് ഹൈക്കമാൻഡ് നിർദേശം. സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ ഇന്നാണ്

Continue Reading
സർക്കാർ പണം ദുരുപയോഗം ചെയ്ത കേസിൽ അറസ്റ്റിലായ റനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം
World
0 min read
9.3k

സർക്കാർ പണം ദുരുപയോഗം ചെയ്ത കേസിൽ അറസ്റ്റിലായ റനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം

ഓഗസ്റ്റ്‌ 26, 2025
0

ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസിൽ അറസ്റ്റിലായ ശ്രീ ലങ്കൻ മുൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം അനുവദിച്ചു. കൊളംബോ ഫോർട്ട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റനിൽ വിക്രമസിംഗെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറസ്റ്റിലായത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിക്രമസിംഗെ സുമിലൂടെയാണ് ഹാജരായത്. കനത്ത സുരക്ഷയാണ് കോടതി പരിസരത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. കോടതിക്ക് മുന്നിൽ പ്രതിപക്ഷം ഇടതുസർക്കാരിനും പ്രസിഡൻ്റിനുമെതിരെ പ്രതിഷേധവുമായി എത്തി. സർക്കാരിനെതിരെ

Continue Reading
ജമ്മു കാശ്മീരിലുണ്ടായ മണ്ണിടിച്ചിലിൽ 4 പേർ മരിച്ചു
India
1 min read
9.7k

ജമ്മു കാശ്മീരിലുണ്ടായ മണ്ണിടിച്ചിലിൽ 4 പേർ മരിച്ചു

ഓഗസ്റ്റ്‌ 26, 2025
0

ജമ്മു കാശ്മീരിലുണ്ടായ മണ്ണിടിച്ചിലിൽ 4 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപം ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ക്ഷേത്രത്തിലേക്കുള്ള യാത്ര നേരത്തെ നിർത്തി വച്ചിരുന്നു. കനത്ത മഴയെ തുടർന്ന് ജമ്മു കാശ്മീരിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മിന്നൽ പ്രളയത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്റർനെറ്റ്-ഫോൺ ബന്ധം പലയിടത്തും തകരാറിലായി. സ്ഥിതി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര

Continue Reading
പത്തനംതിട്ട അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
Kerala
0 min read
7.6k

പത്തനംതിട്ട അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഓഗസ്റ്റ്‌ 26, 2025
0

പത്തനംതിട്ട അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കല്ലറക്കടവില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അജ്സല്‍ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ നബീല്‍ നിസാമിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഓണപ്പരീക്ഷയുടെ അവസാന ദിനത്തില്‍ സ്‌കൂള്‍ കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥികളാണ് കല്ലറക്കടവില്‍ ആറ്റിലിറങ്ങിയത്. സംഘത്തിൽ 8 പേരുണ്ടായിരുന്നു. ഒരു വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെടുകയും കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തില്‍ പെടുകയായിരുന്നു.

Continue Reading
മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ കോഴിഫാം എന്ന പോസ്റ്റർ പതിച്ച് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം
Kerala
1 min read
9.7k

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ കോഴിഫാം എന്ന പോസ്റ്റർ പതിച്ച് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം

ഓഗസ്റ്റ്‌ 26, 2025
0

വി.ഡി.സതീശന്‍റെ ഔദ്യോഗിക വസതിക്ക് മുന്നിൽ പോസ്റ്റർ പതിച്ച എസ്.എഫ്.ഐക്ക് മറുപടിയുമായി യുത്ത് കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രിയുടെ വസതി ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ‘സി.പി.എം കോഴിഫാം’ എന്നെഴുതിയ പോസ്റ്ററുകൾ പതിച്ചു. പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിപക്ഷ നേതാവിൻ്റെ വസതിയായ കൻ്റോൺമെന്‍റ് ഹൗസിലേക്ക്

Continue Reading
കടകൾക്ക് മുന്നിൽ ‘സ്വദേശി’ ബോർഡ് പ്രദർശിപ്പിക്കണം; യു.എസ് തീരുവ ഭീഷണി നേരിടാൻ മോദിയുടെ ആഹ്വാനം
India
1 min read
9.1k

കടകൾക്ക് മുന്നിൽ ‘സ്വദേശി’ ബോർഡ് പ്രദർശിപ്പിക്കണം; യു.എസ് തീരുവ ഭീഷണി നേരിടാൻ മോദിയുടെ ആഹ്വാനം

ഓഗസ്റ്റ്‌ 26, 2025
0

സ്വദേശി ഉൽപന്നങ്ങളുടെ ഉപയോഗവും നിർമ്മാണവും പ്രോത്സാഹിപ്പിക്കാൻ കടകൾക്ക് മുന്നിൽ ‘സ്വദേശി’ എന്നെഴുതിയ ബോർഡുകൾ പ്രദർശിപ്പിക്കാൻ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയതിന് ‘പിഴ’ എന്ന് വിശേഷിപ്പിച്ച് യു.എസ് ഏർപ്പെടുത്തിയ 25 ശതമാനം അധിക താരിഫ് നിലവിൽ വരുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പുതിയ ആഹ്വാനം. അഹ്മദാബാദിലെ പൊതുപരിപാടിയിലെ പ്രസംഗത്തിലായിരുന്നു മോദിയുടെ പരാമർശം. മോദിയുടെ ആഹ്വാനം വരാനിരിക്കുന്ന ഉത്സവ സീസൺ പരാമർശിച്ചു കൊണ്ടാണ്. വിജയദശമി, നവരാത്രി, ദീപാവലി, ധന്തരാസ്

Continue Reading
മലയാള സിനിമയ്ക്ക് മികച്ച വേഷങ്ങൾ സമ്മാനിച്ച ബാലൻ കെ. നായർ ഓർമ്മയായിട്ട് ഇന്ന് 25 വർഷം
Kerala
0 min read
8.4k

മലയാള സിനിമയ്ക്ക് മികച്ച വേഷങ്ങൾ സമ്മാനിച്ച ബാലൻ കെ. നായർ ഓർമ്മയായിട്ട് ഇന്ന് 25 വർഷം

ഓഗസ്റ്റ്‌ 26, 2025
0

മലയാള സിനിമയ്ക്ക് മികച്ച വേഷങ്ങൾ സമ്മാനിച്ച ബാലൻ കെ. നായർ ഓർമ്മയായിട്ട് ഇന്ന് 25 വർഷം. നിഴലാട്ടം എന്ന ചിത്രത്തിലൂടെ 1970 ൽ സിനിമയിലെത്തി 20 വർഷം വെളിത്തിരയിൽ നിറഞ്ഞു നിന്ന് 250 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1991 ൽ കടവ് ആണ് അവസാന ചിത്രം. ബാലൻ കെ. നായർ കോഴിക്കോട്ടെ സജീവമായിരുന്ന നാടക സമിതികളിൽ നിന്നാണ് സിനിമയിൽ എത്തുന്നത്. ആദ്യകാലത്ത് സിനിമയിൽ അധികവും വില്ലൻ വേഷങ്ങളാണ് ലഭിച്ചത്. വില്ലൻ

Continue Reading
ഗംഭീർ ഒരു കാപട്യക്കാരൻ; പാകിസ്‌താനെതിരേ കളിക്കരുതെന്നു പറഞ്ഞു: മനോജ് തിവാരി
Sports
1 min read
8.9k

ഗംഭീർ ഒരു കാപട്യക്കാരൻ; പാകിസ്‌താനെതിരേ കളിക്കരുതെന്നു പറഞ്ഞു: മനോജ് തിവാരി

ഓഗസ്റ്റ്‌ 26, 2025
0

ഏഷ്യാകപ്പിൽ പാകിസ്‌താനെതിരേ കളിക്കുന്നത് മുൻനിർത്തി ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെതിരേ രൂക്ഷ വിമർശനവുമായി മുൻതാരം മനോജ് തിവാരി. ടീമിൻ്റെ പരിശീലകനല്ലാതിരുന്ന കാലത്ത് പാകിസ്‌താനെതിരേ കളിക്കരുതെന്നു പറഞ്ഞ ഗംഭീർ, ഇപ്പോൾ ഏഷ്യാകപ്പിൽ പാകിസ്‌താനെതിരേ കളിക്കാനിരിക്കുന്ന ഇന്ത്യൻ ടീമിൻ്റെ പരിശീലകനാണെന്ന് അദ്ദേഹം വിമർശിച്ചു. പാക്കിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിക്കുന്നതുവരെ പാകിസ്‌താനെതിരേ കളിക്കരുതെന്ന് മുൻപ് ഗംഭീർ പറഞ്ഞിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു ശേഷവും ഗംഭീർ ഇതേ പ്രസ്‌താവന ആവർത്തിച്ചിരുന്നു. ഗംഭീർ ഒരു കാപട്യക്കാരനാണെന്ന് തനിക്ക്

Continue Reading
സിൻക്വിഫീൽഡ് ചെസ്സിൽ ഏഴാം റൗണ്ടിൽ തകർപ്പൻ ജയത്തോടെ പ്രജ്ഞാനന്ദ ഒന്നാം സ്ഥാനത്ത്
India
0 min read
9.4k

സിൻക്വിഫീൽഡ് ചെസ്സിൽ ഏഴാം റൗണ്ടിൽ തകർപ്പൻ ജയത്തോടെ പ്രജ്ഞാനന്ദ ഒന്നാം സ്ഥാനത്ത്

ഓഗസ്റ്റ്‌ 26, 2025
0

ഗ്രാന്‍റ് ചെസ് ടൂറിൻ്റെ ഭാഗമായ സിൻക്വിഫീൽഡ് ചെസ്സിൽ ഏഴാം റൗണ്ടിൽ തകർപ്പൻ ജയം നേടി പ്രജ്ഞാനന്ദ ഒന്നാം സ്ഥാനത്തെത്തി. പ്രജ്ഞാനന്ദ ഫ്രഞ്ച് താരം അലിറെസ ഫിറൂഷയെയാണ് തോൽപിച്ചത്. ഇതോടെ പ്രജ്ഞാനന്ദയ്ക്ക് നാലര പോയിൻ്റായി. സിൻക്വിഫീൽഡ് കപ്പിൽ പ്രജ്ഞാനന്ദയുടെ കളിയിൽ ഗുണപരമായ ഒരു മാറ്റം കാണാൻ കഴിഞ്ഞു. സാധാരണയായി കണ്ണും പൂട്ടി ആക്രമണശൈലി അഴിച്ചുവിടുന്ന പ്രജ്ഞാനന്ദ പലപ്പോഴും കളിക്കിടയിൽ ഒന്നോ രണ്ടോ തോൽവിയിൽ കുരുങ്ങി കപ്പ് നഷ്ടപ്പെടുത്താറുണ്ട്. പക്ഷെ ഇവിടെ പക്വതയാർന്ന

Continue Reading
കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും; സിപിഎം കാത്തിരിക്കൂ: സതീശൻ
Kerala
0 min read
8.4k

കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും; സിപിഎം കാത്തിരിക്കൂ: സതീശൻ

ഓഗസ്റ്റ്‌ 26, 2025
0

ബിജെപിക്കും സിപിഎമ്മിനും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്‍റെ മുന്നറിയിപ്പ്. ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും കാളയുമായി വൈകാതെ ബിജെപി അധ്യക്ഷന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി വരുമെന്നാണ് ബിജെപിയെ സതീശന്‍ വെല്ലുവിളിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിവാദം അടഞ്ഞ അധ്യായമെന്നും സതീശന്‍ പ്രതികരിച്ചു. ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും സിപിഎമ്മുകാർ അധികം കളിക്കരുതെന്നും അദ്ദേഹം

Continue Reading