രാജ്യത്തെ ആദ്യ സാംസ്‌കാരിക കോൺക്ലേവ് കൊച്ചിയിൽ
സംസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ രാജ്യത്ത് ആദ്യമായി ദേശീയ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി കേരളം, ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് എന്ന പേരിൽ സാംസ്‌കാരിക സമ്മേളനം ഡിസംബറിലോ ജനുവരിയിലോ നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്യവും വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ സാംസ്‌കാരിക മേഖലയിലൂടെ മതനിരപേക്ഷതയെ ഉയർത്തിക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളാണു പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കേരളത്തിൽ ഉയർന്നുവരുന്ന ബദൽ രാഷ്ട്രീയവും ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിൽ ചർച്ച ചെയ്യും രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖ
ഷീല സണ്ണി വ്യാജ ലഹരിക്കേസ്; മരുമകളുടെ സഹോദരിക്ക് കോടതി ജാമ്യം അനുവദിച്ചു
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ടാം പ്രതിയും മരുമകളുടെ സഹോദരിയുമായ കാലടി വാറായിൽ ലിവിയ ജോസിന് (21) ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ചാലക്കുടി എക്സൈസ് ആണ് സ്കൂട്ടറിൽ നിന്ന് എൽഎസ്‌ഡി സ്റ്റാമ്പുകൾ കണ്ടെടുത്തുവെന്നാരോപിച്ച് ഷീല സണ്ണിയെ 2023 ഫെബ്രുവരി 27ന് അറസ്റ്റ് ചെയ്തത്. എന്നാൽ, വിദഗ്ദ്ധ പരിശോധനയിൽ പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് കണ്ടെത്തി.
ഗൂഢാലോചനയെന്ന് രാഹുൽ; നിരപരാധിത്വം തെളിയിച്ചാൽ തിരിച്ചുവരാമെന്ന് സതീശൻ
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ആരോപണങ്ങളിൽ പൊതുമധ്യത്തിൽ രാഹുൽ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. നിയമസഭാ സമ്മേളനത്തിൽ രാഹുലിനെ മാങ്കുട്ടത്തിലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്. ഘടകകക്ഷി നേതാക്കളും സമാനമായ അഭിപ്രായം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലവിൽ പാർട്ടി അന്വേഷണം ഇല്ലെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ നിലപാട്
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് സാധനങ്ങൾ എറിഞ്ഞു കൊടുത്താൽ കൂലി
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണും ലഹരി വസ്തുക്കളും ഉൾപ്പെടെയുള്ള സാധനങ്ങൾ എറിഞ്ഞു കൊടുത്താൽ കൂലി കിട്ടാറുണ്ടെന്ന് വെളിപ്പെടുത്തൽ. തടവുകാർക്ക് കഞ്ചാവും മൊബൈലും ബീഡിയും എറിഞ്ഞുകൊടുത്താൽ പ്രതിഫലം കിട്ടാറുണ്ടെന്നാണ് മൊഴി. മതിലിന് അകത്ത് നിന്ന് സിഗ്നൽ കിട്ടിയാൽ പുറത്തു നിന്ന് എറിഞ്ഞു കൊടുക്കും. ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞു കൊടുത്താൽ 1000 രൂപ കിട്ടുമെന്നാണ് കഴിഞ്ഞ ദിവസം പിടിയിലായ അക്ഷയിയുടെ മൊഴി. കഴിഞ്ഞ ദിവസം പുതിയതെരു സ്വദേശിയായ അക്ഷയിയെ
കഴിഞ്ഞ അഞ്ചു വർഷത്തിൽ സ്വർണക്കടത്തിനിടെ പിടിച്ചെടുത്ത സ്വർണം 19,029 കിലോഗ്രാം
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി സ്വർണക്കടത്തിനിടെ അറസ്റ്റിലായത് 5613 പേർ. എന്നാൽ ഇതേ കാലയവളിൽ പല കേസുകളിലായി ശിക്ഷിക്കപ്പെട്ടത് കേവലം 15 പേർ മാത്രം. കേന്ദ്രധനകാര്യ മന്ത്രാലയം പാർലമെന്റ്റിനെ അറിയിച്ചതാണിത്. അഞ്ചുവർഷത്തിനിടെ പിടിച്ചെടുത്ത സ്വർണം 19,029 കിലോഗ്രാം വരുമെന്നും ആകെ 18,493 കേസുകൾ രജിസ്റ്റർ ചെയ്തെന്നും മന്ത്രാലയം വ്യക്തമാക്കി. അഞ്ചുവർഷത്തിനിടെ കേരളത്തിൽനിന്ന് പിടിച്ചെടുത്തത് 2132 കിലോ സ്വർണമാണ്. ഏകദേശം 1135 കോടി വില വരും ഇതിന്. കരിപ്പൂരിലാണ് ഏറ്റവും
അയ്യപ്പസംഗമത്തിൽ എം.കെ.സ്റ്റാലിൻ പങ്കെടുക്കില്ല
സെപ്തംബർ 20ന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പങ്കെടുക്കില്ല. ചടങ്ങിൽ മുഖ്യാതിഥിയാകുമെന്നായിരുന്നു സ്റ്റാലിൻ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്തത് മുൻകൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാലാണെന്നു തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കാൻ രണ്ട് മന്ത്രിമാരെ ചുമതലപ്പെടുത്തിയതായും സ്റ്റാലിൻ അറിയിച്ചിട്ടുണ്ട്.
‘അമ്മ’യിലേക്ക് തിരിച്ചുപോകുന്നത് ആലോചിച്ചിട്ടില്ലെന്ന് നടി ഭാവന
താര സംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചുപോകുന്നത് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് നടി ഭാവന. ഭാവന നിലവില്‍ അമ്മയില്‍ അംഗമല്ല. വിട്ടു നില്‍ക്കുന്ന എന്നവരും തിരിച്ചുവരണമെന്ന അമ്മ പ്രസിഡണ്ട് ശ്വേത മേനോൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഭാവന. താര സംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. യോഗത്തിനുശേഷമാണ് ഭാവന തിരികെ വരണമെന്ന് ശ്വേത മേനോൻ ആവശ്യപ്പെട്ടത്. മെമ്മറി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ കമ്മിറ്റി ഉണ്ടാകുമെന്നും എല്ലാവരുടെയും പ്രശ്‌നങ്ങള്‍
അമേരിക്കൻ പതാക കത്തിച്ചാൽ ഒരു വർഷം വരെ തടവുശിക്ഷ
അമേരിക്കൻ പതാക കത്തിക്കുന്നത് ഇനി അംഗീകൃത പ്രതിഷേധ മാർഗ്ഗമാകില്ല. ഇത്തരം പ്രതിഷേധങ്ങൾക്ക് ഒരു വർഷംവരെ തടവുശിക്ഷ നൽകുന്ന ഉത്തരവിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പോരാട്ടമെന്ന പേരിലാണ് ഈ നടപടി. ഇതോടൊപ്പം മറ്റ് നഗരങ്ങളിലും ഇടപെടാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ട്. ഇതുകൂടാതെ, കുറ്റകൃത്യങ്ങളെ തടയാനുള്ള നിരവധി ഉത്തരവുകളിൽ ട്രംപ് ഒപ്പുവെച്ചു. ട്രംപിന്റെ ഈ നടപടി ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ട്രംപ് ഭരണകൂടം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്
ഗണേശ ചതുർത്ഥി: നാളെ മാംസ വിൽപ്പന പാടില്ല
ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബുധനാഴ്ച മാംസ വിൽപ്പന പാടില്ലെന്ന് ബിബിഎംപി ഉത്തരവിട്ടു. ഉത്തരവ് പ്രകാരം, ബിബിഎംപി പരിധിയിൽ വരുന്ന അറവുശാലകളും മാംസക്കടകളും അടക്കണം.
ബെംഗളൂരുവിൽ 2024 മുതൽ റോഡപകടങ്ങളിൽ 80 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്
ബെംഗളൂരു ട്രാഫിക് പോലീസിൻ്റെ (ബിടിപി) കണക്കുകൾ പ്രകാരം 2024 മുതൽ ബിഎംടിസി ബസുകൾ ഉൾപ്പെട്ട റോഡപകടങ്ങളിൽ കുറഞ്ഞത് 80 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. ഈ വർഷം ഇതുവരെ 38 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിൽ ഈ മാസം മാത്രം അഞ്ച് പേർ അപകടങ്ങളിൽ മരിച്ചു. ഈ അഞ്ച് മരണങ്ങളിൽ നാലെണ്ണം ഇരുചക്ര വാഹന യാത്രക്കാരാണ്. രണ്ട് പേർ കുട്ടികളായിരുന്നു. ഞായറാഴ്ച, കെആർ മാർക്കറ്റിനടുത്തുള്ള എസ്‌ജെപി റോഡിൽ ബിഎംടിസി ബസ് ഇടിച്ച്